ഷുഹൈബിന്റെ 2ാം രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി ചെവിടിക്കുന്നില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും ചേര്‍ന്നു
പേരാവൂര്‍: യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഷുഹൈബിന്റെ 2ാം രക്തസാക്ഷിത്വ ദിനാചരണം നടത്തി. ദിനാചരണത്തിന്റെ ഭാഗമായി ചെവിടിക്കുന്നില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും ചേര്‍ന്നു. യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറിയും മഹിളാ കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റുമായ ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു.
മോഹനന്‍ തില്ലങ്കേരി അനുസ്മരണ പ്രഭാഷണം നടത്തി. കെ നൂര്‍ദ്ദീന്‍, ബാബു നരോത്ത്, അജിനാസ്, സിറാജ് പൂക്കോത്ത്, ബാബു താഴെപുര, കുമാര്‍ എണാട്ട്, ബാബു താഴേപുര, വിനീഷ് ബാബു, അനീഷ് അപ്പച്ചന്‍, എം സി ജൂബേഷ്, അഖില്‍, ബബിത ഷിബു, മിനി എറക്കോടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments