എസ്ബിഐ നിക്ഷേപ പലിശ കുറച്ചു: നിരക്കുകള്‍ പ്രാബല്യത്തില്‍
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ നിക്ഷേപ പലശ കുറച്ചു. പുതുക്കിയ നിരക്കുകള്‍ തിങ്കളാഴ്ച(ഫെബ്രവരി 10) മുതല്‍ നലവില്‍വന്നു.
സ്ഥിര നിക്ഷേപങ്ങള്‍ക്ക് 10 മുതല്‍ 15 ബേസിസ് പോയന്റുവരെയാണ് കുറച്ചത്. രണ്ടുകോടിയിലും കൂടുതലുള്ള നിക്ഷേപങ്ങള്‍ക്ക് 25 മുതല്‍ 50 ബേസിസ് പോയന്റുവരെയാണ് കുറവുവരുത്തിയിട്ടുള്ളത്.
റിപ്പോ നിരക്ക് 5.15 ശതമാനത്തല്‍ നിലനിര്‍ത്തിക്കൊണ്ടുള്ള ആര്‍ബിഐയുടെ വായ്പ നയം പുറത്തുവന്നതിനുശേഷമാണ് ബാങ്ക് പലിശ കുറച്ചത്.
7 മുതല്‍ 45 ദിവസംവരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്കുമാത്രം നിരക്കില്‍ മാറ്റമില്ല. 46 മുതല്‍ 179 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് അരശതമാനമാണ് പലിശ കുറച്ചത്. ഇതോടെ ഈ കാലയളവിലെ പലിശ അഞ്ചുശതമാനമായി.
ഒരുവര്‍ഷം മുതല്‍ 10 വര്‍ഷംവരെ കാലാവധിയുള്ള പലിശയുടെ നിരക്കില്‍ 10 ബേസിസ് പോയന്റിന്റെ കുറവാണ് വരുത്തിയിട്ടുള്ളത്. ഇതോടെ പലിശ ആറുശതമാനമായി.
7 മുതല്‍ 45 ദിവസംവരെ-4.50 ശതമാനം
46 ദിവസം മുതല്‍ 179 ദിവസംവരെ-5 ശതമാനം
180 ദിവസം മുതല്‍ 210 ദിവസംവരെ-5.50 ശതമാനം
211 ദിവസം മുതല്‍ ഒരു വര്‍ഷംവരെ-5.50ശതമാനം
ഒരുവര്‍ഷം മതുല്‍ 2 വര്‍ഷംവരെ-6 ശതമാനം
2 വര്‍ഷം മതുല്‍ 3 വര്‍ഷംവരെ-6 ശതമാനം
3 മുതല്‍ 5 വര്‍ഷംവരെ-6 ശതമാനം
5 മുതല്‍ 10 വര്‍ഷംവരെ-6 ശതമാനം
മുതിര്‍ന്ന പൗരന്മാര്‍ക്ക് അരശതമാനം പലിശ അധികം ലഭിക്കും.
0 Comments