നാളത്തെ കേരളം ലഹരിമുക്ത നവകേരളം: പൂളക്കുറ്റി നവബോധി വായനശാലയിൽ വിമുക്തിദീപം തെളിയിച്ചു
'നാളത്തെ കേരളം ലഹരിമുക്ത നവകേരളം' 90 ദിന തീവ്രയത്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി പൂളക്കുറ്റി നവബോധി വായനശാലയിൽ വിമുക്തിദീപം തെളിയിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.
വായനശാല പ്രസിഡന്റ് ടി.ആർ.അനിൽ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൂളക്കുറ്റി സെന്റ്.മേരീസ് പള്ളി വികാരി റവ: ഫാ.മാർട്ടിൻ വിമുക്തി ദീപം തെളിയിക്കൽ നിർവ്വഹിച്ചു. പേരാവൂർ റെയിഞ്ചിലെ സിവിൽ എക്സൈസ് ഓഫീസർ വി.എൻ.സതീഷ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
0 Comments