യുവജനങ്ങൾ സംസാരിക്കട്ടെ സഭ ശ്രവിക്കുന്നു: മാർ ജോസഫ് പാംപ്ലാനി
നെല്ലിക്കാംപൊയിൽ: വേരുകളിലേക്ക് മടങ്ങുക എന്ന ഫ്രാൻസീസ് പാപ്പയുടെ സിനഡാനന്തര ഉദ്ബോധനം അനുസരിച്ച് കൊണ്ട് കെ.സി.വൈ.എം തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട റൂട്ട്സ് യോഗങ്ങൾക്ക് സമാപനമായി. തലശ്ശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി സമാപനം സമ്മേളനം ഉദ്ഘാടനം ചെയ്തു. യുവജനങ്ങൾ സംസാരിക്കുന്നത് കേൾക്കാനാണ് സഭ ആഗ്രഹിക്കുന്നതെന്നും വിശ്വാസസത്യങ്ങളെ മുറുകെപ്പിടിക്കുന്ന യുവജനങ്ങളെയാണ് ഇന്നത്തെ സഭയ്ക്ക് ആവിശ്യമെന്നും, അദ്ദേഹം കൂട്ടിച്ചേർത്തു.
തലശ്ശേരി അതിരൂപതയിലെ പതിനാറ് ഫൊറോനകളിലെയും ഇടവകകളെ വിവിധ സോണുകളായി തിരിച്ച് കൊണ്ട് വൈകുന്നേരങ്ങളിൽ പ്രാർത്ഥനകളും, കലാപരിപാടികളുമായി ചേരുന്ന യോഗങ്ങളാണ് റൂട്ട്‌സ് സംഗമങ്ങൾ.
നെല്ലിക്കാംപോയിൽ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ വെച്ച് ചേർന്ന സമാപന യോഗത്തിൽ കെ.സി.വൈ.എം തലശ്ശേരി അതിരൂപതയുടെ പ്രഥമ പ്രസിഡണ്ട് ജോൺസൺ ജെ ഓടയ്ക്കലിന്റെ അനുസ്മരണാർത്ഥം അതിരൂപതയിലെ മികച്ച യുവജനപ്രവർത്തകന് നൽകുന്ന യൂത്ത് എക്സലൻസ് അവാർഡ് പ്രഖ്യാപിച്ചു.
ആലക്കോട് ഫൊറോനയിലെ ഉദയഗിരി ഇടവകാംഗം ഷിജോ നിലക്കപ്പള്ളിയാണ് മികച്ച യുവജനപ്രവർത്തകനായി തിരെഞ്ഞെടുക്കപ്പെട്ടത്. ഇതിനു പുറമെ അതിരൂപതയിലെ മുഴുവൻ യുവജനങ്ങളുടെയും വിവരങ്ങൾ സമ്പൂർണ്ണ ഡിജിറ്റലൈസ്ഡ് ഫോർമാറ്റിലേക്ക് മാറ്റിയതിന്റെ സ്വിച്ച് ഓൺ കർമ്മവും അഭിവന്ദ്യ ജോസഫ് പാംപ്ലാനി പിതാവ് നിർവ്വഹിച്ചു. സമാപന സമ്മേളനത്തിന് അതിരൂപത പ്രസിഡണ്ട് സിജോ കണ്ണേഴത്ത്, ഡയറക്ടർ ഫാ. സോണി വടശ്ശേരി, ജനറൽ സെക്രട്ടറി വിപിൻ ജോസഫ് മാറുകാട്ടുകുന്നേൽ, ഫൊറോന വികാരി ഫാ. ജോസഫ് ആനിത്താനം, ഫൊറോന ഡയറക്ടർ ഫാ. പ്രിൻസ് ആനാനിക്കൽ,
ഫാ. ജോബി ചെരുവിൽ, ജോയൽ തൊട്ടിയിൽ, എബിൻ കുമ്പുക്കൽ, ബോണി ജോൺ, ടോമിൻ തോമസ്, ജിതിൻ മുടപ്പാല, അഖിൽ സി ജോസ്, സി. പ്രീതി മരിയ സി.എം.സി, ചിഞ്ചു വി.ജെ, ഡെൽന മരിയ, ആനി ചാക്കോ, അജയ് ഫ്രാൻസിസ്, ബിബിൻ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.
0 Comments