കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം പദ്ധതിയുടെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു

വീർപ്പാട് ശ്രീ നാരായണ ഗുരു കോളേജിൽ പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനവും പച്ചക്കറി തൈ നടീലിന്റെ ഉദ്ഘാടനവും ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷിജി നടു പറമ്പിൽ നിർവഹിച്ചു. എസ് എൻ ജി കോളേജ് പ്രിൻസിപ്പൽ ഡോ.സി ജനാർദ്ധനൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ റൈഹാനത്ത് സുബി അദ്ധ്യക്ഷം വഹിച്ചു.  ഇരിട്ടി കൃഷി അസി ഡയറക്ടർ വി.ലത പദ്ധതി വിശദീകരണം നടത്തി.  കൃഷി ഓഫീസർ സുബജിത് എസ് എസ് കൃഷി അസിസ്റ്റന്റ് സി.കെ സുമേഷ് , എൻ എസ് .എസ് പ്രോഗ്രാം ഓഫീസർമാരായ ജിഷ കെ , ഷാജി മാത്യു എന്നിവർ സംസാരിച്ചു . എൻ എസ് എസ് യൂണിറ്റിലെ 50 വിദ്യാർത്ഥികൾ ചേർന്നു ഒരേക്കർ സ്ഥലത്താണ് പച്ചക്കറി കൃഷി ചെയ്യുന്നത്.