കൊട്ടിയൂർ ശ്രീ നാരായണ എൽ പി സ്കൂൾ; ബാലോത്സവം: 2020 സംഘടിപ്പിച്ചു

കൊട്ടിയൂർ ശ്രീ നാരായണ എൽ പി സ്കൂളിൽ ബാലോത്സവം – 2020 സംഘടിപ്പിച്ചു. കൊട്ടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റോയി നമ്പുടാകം പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ പി. അപ്പു അധ്യക്ഷത വഹിച്ചു.ഇരിട്ടി ബി പി ഒ ഷൈലജ ടീച്ചർ മുഖ്യാതിഥി ആയിരുന്നു.മദർ പി.ടി.എ പ്രസിഡൻ്റ് വിജി അരുൺ, ശിവദാസൻ കൊട്ടിയൂർ തുടങ്ങിയവർ സംസാരിച്ചു. എൽ.കെ.ജി, യു.കെ.ജി ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികളും നടന്നു