നവ്യ പ്രകാശിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണം: കെ.എസ്.യു
കാട്ടുകുളങ്ങര ജവഹര്‍ ബാലജനവേദി വൈസ് പ്രസിഡന്റും, ഹൊസ്ദുര്‍ഗ് സ്‌കൂളിലെ സജ്ജീവ കെ.എസ്.യു പ്രവര്‍ത്തകയുമായ നവ്യ പ്രകാശിന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാന്‍ ശക്തമായ അന്വേഷണം വേണമെന്ന് കെ.എസ്.യു ജില്ലാ കമ്മിറ്റി അംഗം ശ്രീജിത്ത് കോടോത്ത് പറഞ്ഞു. വൈകുന്നേരം വരെ ഒരു പ്രശ്‌നവുമില്ലാതെ ഉത്സവാഘോഷങ്ങളില്‍ പങ്കെടുത്തിരുന്ന കുട്ട. പെട്ടെന്ന് ആത്മഹത്യ ചെയ്തതില്‍ ദുരൂഹത ഏറെയാണ്. ഒരു യുവാവിന്റെ നിരന്തര ശല്യത്തിന് പെണ്‍കുട്ടി ഇരയായിരുന്നുവെന്ന് സഹപാഠികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. യുവാവിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യണമെന്ന് കെ.എസ്.യു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തിനു ശേഷം യുവാവ് സ്ഥലം വിട്ടത് തന്നെ കേസിലെ പ്രതിയാകുമെന്ന് ഭയന്നാണെന്നും യുവാവിനെ കണ്ടെത്തി അറസ്റ്റ് ചെയ്ത് മരണത്തിന് പിന്നിലെ ദുരൂഹത പോലീസ് എത്രയും പെട്ടെന്ന് നീക്കണമെന്നും ജില്ലാ കമ്മിറ്റിക്ക് വേണ്ടി ശ്രീജിത്ത് കോടോത്ത് ആവശ്യപ്പെട്ടു.
0 Comments