സ​മ്മാ​ന​മെ​ന്ന വ്യാ​ജേ​ന കൊ​റി​യ​ര്‍ വ​ഴി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ക​ഞ്ചാ​വ് എ​ക്സൈ​സ് പി​ടി​കൂ​ടി

നെ​ടു​മ്ബാ​ശേ​രി: പി​റ​ന്നാ​ള്‍ സ​മ്മാ​ന​മെ​ന്ന വ്യാ​ജേ​ന പാ​വ​ക്കു​ട്ടി​യ്ക്കു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച്‌ കൊ​റി​യ​ര്‍​വ​ഴി വി​ദേ​ശ​ത്തേ​ക്ക് കടത്താന്‍ ശ്രമിച്ച കഞ്ചാവ് എ​ക്സൈ​സ് പിടികൂടി. കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം വ​ഴി ഷാ​ര്‍​ജ​യി​ലേ​യ്ക്ക് ക​ട​ത്താ​നു​ള്ള ശ്ര​മ​മാ​ണ് ആ​ലു​വ എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സോ​ജ​ന്‍ സെ​ബാ​സ്റ്റ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പിടികൂടിയത്.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ല്ലം സ്വ​ദേ​ശി സ​ഞ്ജു സാ​മു​വ​ല്‍ എ​ന്ന​യാ​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. കൊ​ല്ല​ത്തെ ഒ​രു പ്ര​മു​ഖ കൊ​റി​യ​ര്‍ സ്ഥാ​പ​നം വ​ഴി​യാ​ണ് ഇ​യാ​ള്‍ പാ​വ​ക്കു​ട്ടി​യെ അ​യ​ച്ച​ത്. ഇ​ത് നെ​ടു​മ്ബാ​ശേ​രി​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ സം​ശ​യം തോ​ന്നി​യ കൊ​റി​യ​ര്‍ അ​ധി​കൃ​ത​ര്‍ ആ​ലു​വ എ​ക്‌​സൈ​സി​ല്‍ വി​വ​രം അറിയിക്കുകയും തു​ട​ര്‍ന്ന് പാ​വ​യ്ക്കു​ള്ളി​ല്‍​നി​ന്ന് ക​ഞ്ചാ​വ് കണ്ടെത്തുകയുമായിരുന്നു.