കൊറോണ: ഐസോലെഷന്‍ വാര്‍ഡിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വൈഫൈ

തൃശ്ശൂര്‍: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ നിന്നും എത്തിയ വിദ്യാര്‍ത്ഥികളെ നിരീക്ഷണത്തില്‍ ഉള്ള തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയിലെ ഐസോലെഷന്‍ വാര്‍‍ഡ‍ില്‍ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തും. തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ മുന്‍കൈയ്യെടുത്താണ് രോ​ഗികള്‍ക്കായി വൈഫൈ കണക്ഷന്‍ ഏര്‍പ്പെടുത്തുന്നത്.

ചൈനയില്‍ നിന്നും തിരിച്ചെത്തിയ ഭൂരിപക്ഷം പേരും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെങ്കിലും രോ​ഗലക്ഷണങ്ങള്‍ കണ്ട ചിലരെ ആശുപത്രിയിലെ ഐസൊലോഷേന്‍ വാര്‍ഡിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരിലേറെയും വിദ്യാര്‍ത്ഥികളാണ്. അടച്ചിട്ട ഐസൊലേഷന്‍ വാര്‍‍ഡില്‍ തുടരുന്ന കുട്ടികള്‍ക്ക് മാനസിക സമ്മര്‍ദ്ദമില്ലാതെ സമയം ചിലവഴിക്കാന്‍ അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് വൈഫൈ സംവിധാനം ഒരുക്കുന്നത്.