കൊട്ടിയൂരിൽ കൊറോണ വൈറസ് ബോധവല്‍ക്കരണ ക്ലാസ് നടത്തി

കൊട്ടിയൂര്‍:ആര്‍ദ്രം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും കൊട്ടിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്തഭിമുഖ്യത്തില്‍ കൊറോണ വൈറസ് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കുടുംബാരോഗ്യ കേന്ദ്രം ഹാളില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു.ആരോഗ്യ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിസിലി കണ്ണന്താനം അധ്യക്ഷയായി. മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഉമര്‍ സുര്‍ഫാന്‍ ക്ലാസ് നയിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീരാമകൃഷ്ണന്‍ ,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ടി.എ ജയ്‌സണ്‍, വി. എ ഹാഷിം തുടങ്ങിയവര്‍ സംസാരിച്ചു. മറ്റ് ഭരണസമിതി അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, ആരോഗ്യ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ ക്ലാസില്‍ പങ്കെടുത്തു.