ചെറുപുഴ ചേനാട്ടുകൊല്ലിയില്‍ പട്ടാപ്പകല്‍ കാട്ടാനകളുടെ ആക്രമണം
ചെറുപുഴ: ചേനാട്ടുകൊല്ലിയില്‍ പട്ടാപ്പകല്‍ കാട്ടാനകളുടെ ആക്രമണം. ആനയുടെ ആക്രമണത്തില്‍ നിന്നും ഒരു കുടുംബം തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. കഴിഞ്ഞ ദിവസം പട്ടാപ്പകലാണ് അഞ്ച് കാട്ടാനകള്‍ ചേനാട്ടുകൊല്ലിയിലെ മുല്ലപ്പള്ളി ബിനുവിന്റെ കൃഷിയിടത്തില്‍ ഇറങ്ങിയത്.കൂടാതെ സമീപത്തെ റോഡിലും ആനകള്‍ തമ്പടിച്ചതോടെ പൂച്ചലില്‍ ലിജോയും കുടുംബവും വന്ന കാര്‍ ആനയുടെ മുന്നില്‍പ്പെട്ടു, ഭാഗ്യം കൊണ്ട് മാത്രമാണ് ഇവര്‍ രക്ഷപ്പെട്ടത്.
നാട്ടുകാര്‍ മണിക്കൂറുകളോളം ശ്രമിച്ചാണ് ആനകളെ ഓടിച്ചത്. പാട്ടത്തിന് സ്ഥലമെടുത്ത് കൃഷി നടത്തിയ പൂച്ചാലി സണ്ണിയുടെ വാഴകൃഷിയാണ് ആനകൂട്ടം തകര്‍ത്തത്. വായ്പയെടുത്തും മറ്റുമാണ് സണ്ണി കൃഷി ചെയ്തത്. ഇതോടെ ഈ കുടുംബം പ്രതിസന്ധിയിലായിരിക്കുകയാണ്. കര്‍ണാടകത്തില്‍ നിന്നും എത്തുന്ന കാട്ടാനകള്‍ ഇപ്പോള്‍ ദിവസങ്ങളായി ഓരോ കൃഷിയിടങ്ങളിലാണ് തമ്പടിക്കുന്നത്.
0 Comments