മലയാളികളുടെ 25ലക്ഷത്തിന്റെ ഡയമണ്ട് കവര്‍ന്നു; മലബാര്‍ എക്‌സ്പ്രസിലും മംഗളൂരു സൂപ്പര്‍ ഫാസ്റ്റിലും വന്‍ മോഷണം

കൊച്ചി: ചെന്നൈ-മംഗളൂരു സൂപ്പര്‍ ഫാസിറ്റിലും മലബാര്‍ എക്‌സ്പ്രസിലും വന്‍ കവര്‍ച്ച. മലയാളി കുടുംബത്തിന്റെ ഇരുപത്തിയഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ഡയമണ്ട് അടക്കം മോഷണം പോയി.

തിരുവനന്തപുരം-മംഗളൂരു മലബാര്‍ എക്‌സ്പ്രസില്‍ നിന്ന് പതിനഞ്ചു പവന്‍ കവര്‍ന്നു. വടകരയില്‍ എത്തിയപ്പോഴാണ് മലബാര്‍ എക്‌സ്പ്രസില്‍ മോഷണം നടന്നത്. തിരൂരില്‍ എത്തിയപ്പോഴാണ് ചെന്നൈ-മംഗളൂരു എക്‌സ്പ്രസില്‍ മോഷണം നടന്നത്.