പൊതുവേദിയില്‍ മന്ത്രിയുടെ ചെരുപ്പഴിപ്പിച്ചു: ആദിവാസി കുട്ടിയെ പരസ്യമായി അപമാനിച്ച് തമിഴ്നാട് വനം മന്ത്രി
ഡല്‍ഹി: ആദിവാസി കുട്ടിയെ പരസ്യമായി അപമാനിച്ച് തമിഴ്നാട് വനം മന്ത്രി ഡിണ്ടിഗല്‍ ശ്രീനിവാസന്‍. കുട്ടിയെ കൊണ്ട് പൊതുവേദിയില്‍ മന്ത്രിയുടെ ചെരുപ്പഴിപ്പിച്ചു. രാവിലെ മുതുമലയില്‍ കുങ്കി ആനകളെ പരിപാലിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു മന്ത്രി.
നടന്നു വരുന്നതിനിടെ കുട്ടിയെ കണ്ട മന്ത്രി വിളിച്ചു വരുത്തി ചെരുപ്പഴിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ദളിത് സംഘടനകള്‍ ആവശ്യപ്പെട്ടു.
0 Comments