മലയോരത്തെങ്ങും കഞ്ചാവിന്റെ പുകച്ചുരുൾ. കഞ്ചാവ് കൈവശം വച്ച യുവാക്കളെ പേരാവൂർ എക്സൈസ് പിടികൂടി

കഞ്ചാവ് കൈവശം വച്ച രണ്ടു യുവാക്കളെയും കഞ്ചാവ് ഉപയോഗിച്ചതിന് മറ്റൊരു യുവാവിനെയും പേരാവൂർ എക്സൈസ് സംഘം പിടികൂടി.     

അടയ്ക്കാത്തോട് കരിയംകാപ്പിൽ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി കരവാരം നെടുമ്പറമ്പിൽ ഭാഗം താമസം കരിക്കകത്തിൽ വീട്ടിൽ എസ്.സുജിത്ത് (വയസ് 29/), അടയ്ക്കാത്തോട്  പി.എസ്.സുബിൻ ( 30) എന്നിവരാണ് കരിയംകാപ്പ് വച്ച് 30 ഗ്രാം കഞ്ചാവുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
: എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖലാ സ്ക്വാഡിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് സ്ട്രൈക്കിംങ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി ബുധനാഴ്ച രാത്രി  എക്സൈസ് സംഘം നടത്തിയ റെയ്ഡിനിടെ സംശയാസ്പദമായ രീതിയിൽ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരുടെ പക്കൽ നിന്ന് കഞ്ചാവ് കണ്ടെടുത്തത്.

തുടർന്ന് അർദ്ധരാത്രിയോടെ അടക്കാത്തോട് ടൗണിലും പരസരത്തും നടത്തിയ പരിശോധനയിൽ കഞ്ചാവ് ഉപയോഗിക്കുകയായിരുന്ന ഒരു യുവാവു കൂടി അറസ്റ്റിലായി.

എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്യത്തിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർ  പി.സി.ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.ശ്രീജിത്ത്, എൻ.സി.വിഷ്ണു, എ.എം.ബിനീഷ്, എക്സൈസ് ഡ്രൈവർ എം.കെ.ഉത്തമൻ എന്നിവർ പങ്കെടുത്തു.