ഡ​ല്‍​ഹി: വ​ര്‍​ഗീ​യ പ്രീ​ണ​ന​ത്തി​നും ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ള്‍​ക്കു​മെ​തി​രാ​യ ജ​ന​വി​ധി​യെ​ന്ന് പി​ണ​റാ​യി

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ ആം​ആ​ദ്മി​യു​ടെ മു​ന്നേ​റ്റ​ത്തി​ല്‍ അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ അ​ഭി​ന​ന്ദി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ബി​ജെ​പി തു​ട​ര്‍​ന്നു വ​ന്ന വ​ര്‍​ഗീ​യ പ്രീ​ണ​ന​ത്തി​നും ജ​ന​ദ്രോ​ഹ ന‌​ട​പ​ടി​ക​ള്‍​ക്കു​മെ​തി​രാ​യ വി​ല​യി​രു​ത്ത​ലാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ് ഫ​ലം സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം.

ബി​ജെ​പി​ക്കെ​തി​രെ ഒ​രു ബ​ദ​ലാ​കാ​ന്‍ കോ​ണ്‍​ഗ്ര​സി​ന് സാ​ധി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. നേ​ര​ത്തെ, പ​ശ്ചി​മ​ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​യും കേജരിവാളിനെ അ​ഭി​ന​ന്ദി​ച്ച്‌ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കേ​ജ​രി​വാ​ളി​ന്‍റെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള അം​ഗീ​കാ​ര​മാ​ണ് ഈ ​വി​ജ​യ​മെ​ന്നാ​യി​രു​ന്നു അ​വ​രു​ടെ വാ​ക്കു​ക​ള്‍. ബി​ജെ​പി​യെ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ള്‍ തി​ര​സ്ക​രി​ച്ചു തു​ട​ങ്ങി​യെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.