ചെങ്കല്‍ ക്വാറികളില്‍ പരിശോധന: വാഹനങ്ങള്‍ പിടിച്ചെടുത്തു
കൂത്തുപറമ്പ്: ചെണ്ടയാട് നവോദയ കേന്ദ്രീയവിദ്യാലയത്തിനടുത്തും പൂവത്തൂര്‍ നമ്ബൂരിക്കുന്നിലും അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചെങ്കല്‍ ക്വാറികളില്‍ റവന്യൂ സ്ക്വാഡ് പരിശോധനനടത്തി. മുപ്പതോളം ക്വാറികളില്‍ വെള്ളിയാഴ്ച രാവിലെ ഏഴുമുതല്‍ നടത്തിയ പരിശോധനയില്‍ നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു. തലശ്ശേരി സബ് കളക്ടര്‍ ആസിഫ് കെ. യൂസഫിന്റെ നിര്‍ദേശപ്രകാരം തലശ്ശേരി തഹസില്‍ദാര്‍ എസ്.രാജശേഖരന്‍, ഭൂരേഖ തഹസില്‍ദാര്‍ ടി.കെ.മോഹനന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഒരു ജെ.സി.ബി., ഒരു ടിപ്പര്‍ ലോറി, രണ്ട് ടോറസ് ലോറി, ഒന്‍പത് മഹീന്ദ്ര ലോറികള്‍ എന്നിവ കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചെങ്കല്‍ ക്വാറികളെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കിയത്.
റെയ്‌ഡില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ വി.ബാബുരാജ്, വി.മനോജ്, എ.പ്രേമാനന്ദന്‍, ചെറുവാഞ്ചേരി വില്ലേജ് ഓഫീസര്‍ രതീഷ്‌കുമാര്‍, സീനിയര്‍ ക്ലര്‍ക്കുമാരായ കെ.ഷാജി, കെ.അനൂപ്‌കുമാര്‍, ബി.ആര്‍.രജീഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
0 Comments