ഹജ്ജ്: കേരള സര്‍വിസ് സൗദിയക്കും ഫ്ലൈനാസിനും
കരിപ്പൂര്‍: ഈ വര്‍ഷം കേരളത്തില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വിസ് സൗദി എയര്‍ലൈന്‍സിനും ഫ്ലൈനാസിനും. സൗദിയ കരിപ്പൂരില്‍നിന്നും ഫ്ലൈനാസ് െകാച്ചിയില്നിന്നും സര്‍വിസ് നടത്തും. വ്യോമയാന മന്ത്രാലയത്തിെന്റ ടെന്‍ഡര്‍ സമയപരിധി തിങ്കളാഴ്ച അവസാനിച്ചിരുന്നു.
കരിപ്പൂര്‍, കൊച്ചി ഉള്‍പ്പെെട രാജ്യത്തെ 22 വിമാനത്താവളങ്ങളില്‍നിന്ന് സര്‍വിസ് നടത്താനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്. സൗദിയക്ക് കരിപ്പൂര്‍, അഹമ്മദാബാദ്, ലഖ്നോ, മുംബൈ, ഡല്‍ഹി, നാഗ്പൂര്‍, ബംഗളൂരു, എയര്‍ ഇന്ത്യക്ക് ഗയ, ഹൈദരാബാദ്, വിജയവാഡ, മംഗലാപുരം, േഗാവ, ചെന്നൈ, കൊല്‍ക്കത്ത, ശ്രീനഗര്‍, ഫ്ലൈനാസിന് കൊച്ചി, ഔറംഗബാദ്, ഭോപാല്‍, ഗുവാഹത്തി, റാഞ്ചി, വാരാണസി, ജയ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് സര്‍വിസ് നടത്താനാണ് ടെന്‍ഡര്‍ ലഭിച്ചിരിക്കുന്നത്.
കരിപ്പൂരില്‍ നിന്ന് 9000ഉം നെടുമ്ബാശ്ശേരിയില്‍ നിന്ന് 2550ഉം തീര്‍ഥാടകരാണ് പുറപ്പെടുക. കരിപ്പൂര്‍ ആദ്യഘട്ടത്തിലും കൊച്ചി രണ്ടാംഘട്ടത്തിലുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന കേന്ദ്രങ്ങളില്‍ നിന്ന് മദീനയിലേക്കും രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെട്ട ഇടങ്ങളില്‍ നിന്ന് ജിദ്ദയിലേക്കുമാകും സര്‍വിസ്. മടക്കം യഥാക്രമം ജിദ്ദ, മദീന എന്നിവിടങ്ങളില്‍ നിന്നാണ്. ജൂണ്‍ 22 മുതലാണ് ഹജ്ജ് സര്‍വിസ് ആരംഭിക്കുക.
0 Comments