ഫോറന്‍സിക് വ്യാജരേഖ ഉണ്ടാക്കി പ്രതികള്‍ ഹൈക്കോടതിയെ കബളിപ്പിച്ചു; അന്വേഷണത്തിന് ഉത്തരവ്
കൊച്ചി: കള്ള് കേസിലെ പ്രതികള്‍ ഫോറന്‍സിക് വ്യാജരേഖ ഉണ്ടാക്കിയതില്‍ വിശദമായ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. പ്രതികള്‍ കോടതിയെ കബളിപ്പിച്ചെന്ന് കോടതി നിരീക്ഷിച്ചു. തിരുവനന്തപുരം കെമിക്കല്‍ എക്സാമിനേഷന്‍ ലാബാണ് വ്യാജരേഖ തയ്യാറാക്കി നല്‍കിയത്. രേഖകളുടെ പകര്‍പ്പ് ഏഷ്യാനെറ് ന്യൂസിന് ലഭിച്ചു.
കള്ള് കേസിലെ പ്രതികള്‍ക്ക് വേണ്ടിയാണ് ഉദ്യോഗസ്ഥര്‍ വ്യാജ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഫോറന്‍സിക് റിപ്പോര്‍ട്ട് വിശ്വസിച്ചു ഹൈക്കോടതി പ്രതികളെ വെറുതെ വിട്ടു. വ്യാജ റിപ്പോര്‍ട്ടാണ് കോടതിയിലേക്ക് ഉദ്യോഗസ്ഥര്‍ അയച്ചത്. കടുത്തുരുത്തി പൊലീസിന് തോന്നിയ സംശയമാണ് കള്ളക്കളി പുറത്ത് കൊണ്ടുവന്നത്. റിപ്പോര്‍ട്ട് വ്യാജമാണെന്ന് ഫോറന്‍സിക് ലാബിലെ ആഭ്യന്തര പരിശോധനയിലും കണ്ടെത്തി. സയന്റിഫിക് ഓഫീസര്‍ ജയപ്രകാശ്, യുഡി ടൈപ്പിസ്റ്റ് മന്‍സൂര്‍ ഷ എന്നിവരാണ് വ്യാജരേഖ തയ്യാറാക്കിയത്.
0 Comments