ഒരു ബര്‍ത്ത്‌ഡേ ഗിഫ്റ്റ് നല്‍കാന്‍ എത്തിയതാ സാറേ ! അര്‍ധരാത്രിയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയുടെ വീട്ടില്‍ കയറി യുവാവ്; വീട്ടുകാര്‍ കൈയ്യോടെ പൊക്കി

അര്‍ധരാത്രിയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയുടെ വീട്ടില്‍ കയറിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി.  സല്‍മാന്(20) എതിരേ  പോലീസ് പോക്‌സോ കേസാണ് എടുത്തിരിക്കുന്നത്. രാത്രി ഒരു മണിയോടെയാണ് യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. വീട്ടുകാര്‍ കയ്യോടെ പൊക്കിയപ്പോള്‍ പെണ്‍കുട്ടിയ്ക്ക് ജന്മദിന സമ്മാനം നല്‍കാനാണ് എത്തിയതെന്നു പറഞ്ഞ് യുവാവ് തടിതപ്പാന്‍ ശ്രമിച്ചു. എന്നാല്‍ തന്ത്രം മനസ്സിലായ വീട്ടുകാര്‍ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെതിരേ പോലീസ് പോക്‌സോ വകുപ്പ് ചേര്‍ത്ത് കേസെടുത്തത്.