കൊട്ടിയൂർ എൻ.എസ്.എസ്. കെ.യു.പി സ്കൂളിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി തുണിസഞ്ചി വിതരണം ചെയ്തു

 എൻ.എസ്.എസ് കെ.യു.പി സ്കൂളിൽ വച്ച് നടത്തിയ യോഗ ആർട്ട് ഓഫ് ലിവിംഗ് കൊട്ടിയൂർ യൂണിറ്റാണ് മുഴുവൻ കുട്ടികൾക്കും സൗജന്യമായി തുണിസഞ്ചി നൽകിയത്. കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ആർട്ട് ഓഫ് ലിവിംഗ് പ്രവർത്തകൻ പാറയ്ക് താഴത്ത്‌ രവീന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ശ്രീ.പി. വി.പവിത്രൻ സ്വാഗതവും സ്കൂൾ ലീഡർ നിയമരിയ ജെയ്സൺ നന്ദിയും അറിയിച്ചു.