പൊട്ടല്‍ പൊട്ടല്‍ സര്‍വത്ര; തിരിഞ്ഞുനോക്കാനാളില്ല
തളിപ്പറമ്പ്: പട്ടുവം റോഡില്‍ വെള്ളിക്കില്‍ ജങ്ഷനില്‍ ജപ്പാന് കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. വെള്ളം കുത്തിയൊലിച്ച് റോഡ് ചളിനിറഞ്ഞ അവസ്ഥയിലാണ്. പരാതി നല്‍കിയിട്ടും നടപടിയുണ്ടാവുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. വേനല്‍ക്കാലം എത്തുംമുമ്ബുതന്നെ ജനങ്ങള്‍ കുടിവെള്ളത്തിനായി പരക്കം പായുന്നതിനിടയിലാണ് പുളിമ്ബറമ്ബിെന്റ വിവിധ ഭാഗങ്ങളില്‍ ഉള്‍പ്പെടെ ജപ്പാന് കുടിവെള്ള പൈപ്പ് പൊട്ടി ലിറ്റര്‍കണക്കിന് കുടിവെള്ളം പാഴാകുന്നത്. വെള്ളം റോഡിലേക്ക് കുത്തിയൊലിച്ച് ചളി നിറഞ്ഞുനില്‍ക്കുകയാണ്.
കാല്‍നടയാത്രക്കാര്‍ക്ക് മേല്‍ ചളിതെറിച്ചും ഇരുചക്ര വാഹനങ്ങള്‍ തെന്നിവീണും ഇവിടങ്ങളില്‍ അപകടങ്ങളും പതിവാണത്രെ. ചോര്‍ച്ച കണ്ടാല്‍ ജനപ്രതിനിധികളും നാട്ടുകാരും ബന്ധപ്പെട്ടവരെ വിവരമറിയിക്കാറുണ്ടെങ്കിലും ആരുംതന്നെ ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാറില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. ലൂര്‍ദ് നഴ്സിങ് സ്കൂളിനു മുന്‍വശം റോഡ് പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്. അവിടെയാണ് റോഡ് ചളിക്കുളമായി കാല്‍നടപോലും സാധിക്കാത അവസ്ഥയിലുള്ളത്. അതേസമയം, സാമൂഹിക വിരുദ്ധര്‍ പൈപ്പ് പൊട്ടിച്ച് വെള്ളം ഒഴുക്കിവിടുന്നതാണോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. പ്രശ്നത്തിന് പരിഹാരം കാണാത്തപക്ഷം പ്രത്യക്ഷ സമര പരിപാടികളുമായ് മുന്നോട്ട് പോകുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
0 Comments