ബജറ്റ്​ പ്രഖ്യാപനത്തിന്​ തലേദിനം എല്‍.​ഐ.സി വരുമാനം 1,228 കോടി

തി​രു​വ​ന​ന്ത​പു​രം: ഓ​ഹ​രി വി​റ്റ​ഴി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച കേ​ന്ദ്ര ബ​ജ​റ്റ്​ അ​വ​ത​ര​ണ​ത്തി​​​െന്‍റ ത​ലേ​ദി​നം മാ​ത്രം ലൈ​ഫ്​ ഇ​ന്‍​ഷു​റ​ന്‍​സ്​ കോ​ര്‍​പ​റേ​ഷ​​​െന്‍റ വ​രു​മാ​നം 1,228 കോ​ടി രൂ​പ.

രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ധ​ന​കാ​ര്യ സ്ഥാ​പ​ന​മാ​യ എ​ല്‍.​െ​എ.​സി ക​ഴി​ഞ്ഞ വ​ര്‍​ഷം കേ​ന്ദ്ര സ​ര്‍​ക്കാ​റി​ന്​ ലാ​ഭ​വി​ഹി​തം ന​ല്‍​കി​യ​ത് 2,418.94 കോ​ടി​യും. ഇ​ന്‍​ഷു​റ​ന്‍​സ്​ മേ​ഖ​ല​യി​ല്‍ 20 വ​ര്‍​ഷ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ക​മ്ബ​നി​ക​ളെ​ക്കാ​ള്‍ പ്രീ​മി​യം വ​രു​മാ​ന​ത്തി​ലും പോ​ളി​സി എ​ണ്ണ​ത്തി​ലും ഏ​റെ മു​ന്നി​ല്‍ നി​ല്‍​ക്കു​േ​മ്ബാ​ഴാ​ണ്​ ഒാ​ഹ​രി വി​ല്‍​പ​ന.

ഒ​മ്ബ​ത്​ വ​ര്‍​ഷ​ത്തി​നി​ടെ ആ​യി​രം കോ​ടി​യി​ല്‍ അ​ധി​ക​മാ​ണ്​ എ​ല്‍.​െ​എ.​സി ലാ​ഭ​വി​ഹി​ത​മാ​യി കേ​ന്ദ്ര​ത്തി​ന്​ ന​ല്‍​കി​യ​ത്. ലാ​ഭ​വി​ഹി​ത​ത്തി​​​െന്‍റ 95 ശ​ത​മാ​ന​വും എ​ല്‍.​െ​എ.​സി പോ​ളി​സി എ​ടു​ത്ത​വ​ര്‍​ക്ക്​ ബോ​ണ​സാ​യി ന​ല്‍​കു​ന്നു. 1956ല്‍ ​അ​ഞ്ച്​ കോ​ടി രൂ​പ മു​ത​ല്‍​മു​ട​ക്കി​യാ​ണ്​ എ​ല്‍.​െ​എ.​സി ആ​രം​ഭി​ച്ച​ത്. നി​ല​വി​ലെ ആ​സ്​​തി 31.5 ല​ക്ഷം കോ​ടി രൂ​പ​യും ലൈ​ഫ്​ ഫ​ണ്ട്​ (ആ​കെ ഫ​ണ്ട്) 28.5 ല​ക്ഷം കോ​ടി​യു​മാ​ണ്.

ജ​നു​വ​രി​യി​ലെ ക​ണ​ക്ക്​ പ്ര​കാ​രം സ്വ​കാ​ര്യ ക​മ്ബ​നി​ക​ളെ അ​പേ​ക്ഷി​ച്ച്‌​ എ​ല്‍.​െ​എ.​സി​യു​ടെ മാ​ര്‍​ക്ക​റ്റ്​ ഷെ​യ​ര്‍ പ്രീ​മി​യം വ​രു​മാ​ന​ത്തി​ല്‍ 76 ശ​ത​മാ​ന​വും പോ​ളി​സി എ​ണ്ണ​ത്തി​​​െന്‍റ കാ​ര്യ​ത്തി​ല്‍ 72 ശ​ത​മാ​ന​വു​മാ​ണ്. 15 വ​ര്‍​ഷ​മാ​യി ആ​ഗോ​ളാ​ടി​സ്ഥാ​ന​ത്തി​ല്‍ ക്ലെ​യിം സെ​റ്റി​ല്‍​മ​​െന്‍റി​ല്‍ എ​ല്‍.​െ​എ.​സി​ ഒ​ന്നാ​മ​താ​ണ്​- 99.35 ശ​ത​മാ​നം മു​ത​ല്‍ 99.99 ശ​ത​മാ​നം വ​രെ. ഒാ​ഹ​രി വി​ല്‍​പ​ന​യി​ലൂ​ടെ ഇ​തി​​​െന്‍റ​ താ​ളം തെ​റ്റും.

ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​തു​വ​രെ കേ​ന്ദ്ര സ​ര്‍​ക്കാ​റി​​​െന്‍റ സെ​ക്യൂ​രി​റ്റി​ക​ള്‍​ക്ക്​ എ​ല്‍.​െ​എ.​സി ന​ല്‍​കി​യ​ത്​ 10,35,828 കോ​ടി. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സെ​ക്യൂ​രി​റ്റി​ക​ളി​ലും മ​റ്റും 8,44,251 കോ​ടി. സാ​മൂ​ഹി​ക​സു​ര​ക്ഷ മേ​ഖ​ല- 2,61,027 കോ​ടി, ഭ​വ​ന മേ​ഖ​ല- 54,285 കോ​ടി, റോ​ഡ്, പാ​ലം, തു​റ​മു​ഖം, റെ​യി​ല്‍​വേ വി​ക​സ​നം -​ 65,620 കോ​ടി, വൈ​ദ്യു​തി ആ​വ​ശ്യം -​ 1,08,154 കോ​ടി, ജ​ല​സേ​ച​നം, കു​ടി​വെ​ള്ള വി​ത​ര​ണം, സ്വീ​വ​റേ​ജ്​ -​1,500 കോ​ടി​യും ഇ​തു​വ​രെ എ​ല്‍.​െ​എ.​സി ന​ല്‍​കി.

സാ​മൂ​ഹി​ക​സു​ര​ക്ഷ ഉ​ള്‍​പ്പെ​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ​േകാ​ടി​ക്ക​ണ​ക്കി​ന്​ രൂ​പ ന​ല്‍​കി​യ ഇൗ ​സ്ഥാ​പ​ന​ത്തെ സ്വ​കാ​ര്യ​വ​ത്​​ക​രി​ക്കു​ന്ന​ത്​ രാ​ജ്യ​ത്തി​​​െന്‍റ പ​ശ്ചാ​ത്ത​ല വി​ക​സ​ന​ത്തെ ത​ന്നെ ത​കി​ടം​മ​റി​ക്കു​മെ​ന്ന്​ എ​ല്‍.​െ​എ.​സി ഏ​ജ​ന്‍​റ്​​സ്​ ഒാ​ര്‍​ഗ​നൈ​സേ​ഷ​ന്‍ ഒാ​ഫ്​ ഇ​ന്ത്യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​പി.​ജി. ദി​ലീ​പ്​ 'മാ​ധ്യ​മ'​ത്തോ​ട്​ പ​റ​ഞ്ഞു. ഒാ​ഹ​രി​ക​ള്‍ വി​റ്റ​ഴി​ക്കു​​ന്ന​തോ​ടെ സ​ര്‍​ക്കാ​റി​ന്​ ല​ഭി​ക്കു​ന്ന വ​രു​മാ​നം ഇ​ല്ലാ​താ​വും. അ​തി​നേ​ക്കാ​ള്‍ പോ​ളി​സി ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക്​ സ​ര്‍​ക്കാ​റി​ല്‍​നി​ന്ന്​ ല​ഭി​ക്കു​ന്ന സോ​വ​റി​ന്‍ ഗാ​ര​ന്‍​റി​യും ഇ​ല്ലാ​താ​യേ​ക്കും -ദി​ലീ​പ്​ കൂ​ട്ടി​ച്ചേ​ര്‍​ത്തു.