ബ്ലാക്ക്‌ ബെല്‍റ്റ്‌ ഗ്രേഡിങ്ങും കരാട്ടെ സെമിനാറും സമാപിച്ചു

തലശ്ശേരി: ജാപ്പനീസ്‌ ബൂഡോ കരാട്ടെ സ്‌ക്കൂള്‍ ഇന്റര്‍നേഷണലിലെ വിദ്യാര്‍ഥികളുടെ ഈ വര്‍ഷത്തെ ബ്ലാക്ക്‌ ബെല്‍ട്ട്‌ ഗ്രേഡിങ്ങും തുടര്‍ന്നുള്ള കരാത്തെ സെമിനാറും ഫിബ്രവരി ഒന്ന്‌ രണ്ട്‌ തീയ്യതികളിലായി തലശ്ശേരി സ്‌പോര്‍ട്‌സ് അറിന ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വച്ചു നടന്നു. ജപ്പാനിലെ നിഹോണ്‍ ഷോട്ടോ കാന്‍ കരാത്തെ ഫെഡറേഷന്‍ തലവനും ലോക കരാത്തെ ചാമ്ബ്യനുമായ ഷുസേക്കി ഷിഹാന്‍ പെംബാ തമാങ്ങ്‌ നേരിട്ടു നടത്തിയ ബ്ലാക്ക്‌ ബെല്‍ട്ട്‌ ടെസ്‌റ്റില്‍ കരാത്തെയിലെ മികവിന്റെ അടിസ്‌ഥാനത്തില്‍ നീരജ വി എസ്‌ രണ്ടാമത്തെ ഡിഗ്രി ബ്ലാക്ക്‌ ബെല്‍ട്ടിന്‌ അര്‍ഹയായി.
കരാത്തെ പരിശീലകര്‍ കരാത്തെയുടെ പൈതൃകം നിലനിര്‍ത്തി കരാട്ടെയ്‌ക്ക് മൂല്യച്യുതി സംഭവിക്കാതെ കാത്തു സൂക്ഷിക്കേണമെന്നും ഷുസേക്കി ഷിഹാന്‍ പെംബാ തമാങ്ങ്‌ കരാത്തെ സെമിനാറില്‍ ആഹ്വാനം ചെയ്‌തു.തുടര്‍ന്ന്‌ കഴിഞ്ഞ വര്‍ഷത്തെ ബ്ലാക്ക്‌ ബെല്‍ട്ട്‌ ജേതാക്കളുടെ ബ്ലാക്ക്‌ ബെല്‍ട്ട്‌ ദാനം സെന്‍സായ്‌ സി എന്‍ മുരളിയും ബ്ലാക്ക്‌ ബെല്‍ട്ട്‌ സര്‍ട്ടിഫിക്കറ്റ്‌ വിതരണം ഷുസേക്കി ഷിഹാന്‍ പെംബാതമാങ്ങും നിര്‍വ്വഹിച്ചു. മുകുന്ദന്‍ മീത്തിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കരാത്തെ സെമിനാര്‍ തലശ്ശേരി ഡി വൈ എസ്‌ പി കെ വി വേണുഗോപാല്‍ ഉദ്‌ഘാടനം ചെയ്‌തു. കെ വി ഗോകുല്‍ദാസ്‌, സജീവന്‍ മാണിയത്ത്‌, ടി എ ചാക്കോച്ചന്‍, പ്ര?.ജലാലുദ്ദീന്‍, വിനിത്‌ ധാനു, അനില്‍ മാലി, പ്രശാന്ത്‌ വി പ്രസംഗിച്ചു.സെന്‍സായ്‌ സി എന്‍ മുരളി സ്വാഗതവും കെ കെ ലതിക നന്ദിയും പറഞ്ഞു.