‘പേരാവൂര്‍ വോളി 2020’ സമാപിച്ചു
പേരാവൂര്‍: സ്പാര്‍ക്ക് പേരാവൂരും ഡി.വൈ.എഫ്.ഐ പേരാവൂര്‍ മേഖല കമ്മിറ്റിയുംസംഘടിപ്പിച്ച ‘പേരാവൂര്‍ വോളി 2020’ സമാപിച്ചു. പേരാവൂര്‍ പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ ജിമ്മി ജോര്‍ജ് ഫ്ളഡ്ലിറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ കേരളത്തിലെ നിരവധി പ്രമുഖ ടീമുകള്‍പങ്കെടുത്തു. എന്‍.അശോകന്‍ മെമ്മോറിയല്‍ റണ്ണേഴ്‌സ് ട്രോഫിക്കും , ആലിയമ്പത്ത് അഹമ്മദ് മെമ്മോറിയല്‍ വിന്നേഴ്‌സ് ട്രോഫിക്കും,വേണ്ടിയുള്ള പേരാവൂര്‍ വോളി 2020 ഫൈനല്‍ പ്രദേശിക മത്സരത്തില്‍ സി.എ.എസ്.മുടക്കോയിയെ പരാജയപ്പെടുത്തി.തുടര്‍ന്ന് നടന്ന മത്സരത്തില്‍ ജിമ്മി ജോര്‍ജ് അക്കാദമി തൊണ്ടിയിലും അഞ്ചിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് ഫൈസ് ഹാന്‍സ് കോളയാടിനെ പരാജയപ്പെടുത്തി ബീക്കണ്‍സ് മലപ്പുറം ജേതാക്കളായി. പേരാവൂര്‍ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് വി.ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി കെ.വി.രോഹിത്, കെ.ജെ.സെമ്പാസ്റ്റ്യന്‍, കെ.എ.രജീഷ്,വി.കെ.ബാലന്‍,വി.സി.രാധാകൃഷ്ണന്‍ , കെ.രഗിലാഷ്,എസ്.കെ.അമീര്‍ ഫൈസല്‍ , പി.എസ്.രജീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments