കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട: 1 കോടി രൂപയുടെ സ്വര്‍ണം പിടികൂടി
കൊണ്ടോട്ടി: കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടു കര്‍ണാടക സ്വദേശികള്‍ ഉള്‍പ്പെടെ മൂന്നു യാത്രക്കാരില്‍ നിന്ന് 1.12 കോടിയുടെ സ്വര്‍ണം എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. കോഴിക്കോട് കൈതപ്പൊയില്‍ സ്വദേശി ജാഫര്‍, കര്‍ണാടക ഭട്കല് സ്വദേശികളായ മുഹമ്മദ് ഹബീബ്, മുഹമ്മദ് നാഫി എന്നിവരാണ് പിടിയിലായത്.
ഇന്നലെ പുലര്‍ച്ചെ എത്തിയ യാത്രക്കാരില്‍നിന്നാണ് 2.810 കിലോ ഗ്രാം സ്വര്‍ണം കണ്ടെത്തിയത്. റിയാദില്‍ നിന്ന് ഇത്തിഹാദ് എയര്‍ വിമാനത്തില്‍ അബുദാബിവഴി എത്തിയ കോഴിക്കോട് കൈതപ്പൊയില്‍ സ്വദേശി ജാഫറില്‍ നിന്ന് 2.447 കിലോ ഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയത്. സ്പീക്കറിനുളളില്‍ ഡിസ്ക് രൂപത്തിലാക്കിയാണ് ഇയാള്‍ സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ദുബായില്‍നിന്ന് എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ കര്‍ണാടക ഭട്കല് സ്വദേശി മുഹമ്മദ് ഹബീബ് ഖാത്തിബില് നിന്ന് 140 ഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയത്. സ്വര്‍ണ ബട്ടനുകളാക്കി ലിപ്സ്റ്റിക്കിനുളളില് ഒളിപ്പിച്ച് കടത്തുകയായിരുന്നു. 14 സ്വര്‍ണ ബട്ടനുകളാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.
0 Comments