രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ സ്വ​ര്‍​ണ​ക്ക​ട​ത്ത്; മു​ഖ്യ​പ്ര​തി പി​ടി​യി​ല്‍

കൊ​ച്ചി: ദു​ബാ​യി​യി​ല്‍ നി​ന്നും ഇ​രു​മ്ബ് സ്ക്രാ​പ്പ് എ​ന്ന പേ​രി​ല്‍ 1,473 കോ​ടി രൂ​പ​യു​ടെ സ്വ‍​ര്‍​ണം തു​റ​മു​ഖ​ങ്ങ​ള്‍ വ​ഴി ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ത്തി​യ കേ​സി​ല്‍ മു​ഖ്യ പ്ര​തി​ക​ളി​ലൊ​രാ​ള്‍ കൊ​ച്ചി​യി​ല്‍ പി​ടി​യി​ലാ​യി. എ​റ​ണാ​കു​ളം ബ്രോ​ഡ്‌​വെ​യി​ലെ വ്യാ​പാ​രി​യും സ്വ​ര്‍​ണ്ണ​ക്ക​ട​ത്ത് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പെ​രു​മ്ബാ​വൂ​ര്‍ സ്വ​ദേ​ശി നി​സാ​ര്‍ അ​ലി​യു​ടെ സു​ഹൃ​ത്തു​മാ​യ വി.​ഇ. സി​റാ​ജി​നെ​യാ​ണ് മും​ബൈ റ​വ​ന്യു ഇ​ന്‍റ​ലി​ജ​ന്‍​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ലാ​ണ് പെ​രു​മ്ബാ​വൂ​രി​ലെ നി​സാ​ര്‍ അ​ലി​യെ 185 കി​ലോ സ്വ​ര്‍​ണ​ക്ക​ട്ടി​ക​ളു​മാ​യി റ​വ​ന്യു ഇ​ന്‍​റ​ലി​ജ​ന്‍​സ് മും​ബൈ​യി​ല്‍ പി​ടി​കൂ​ടി​യ​ത്. ഇ​തോ​ടെ​യാ​ണ് രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ സ്വ​ര്‍​ണ്ണ​ക്ക​ട​ത്ത് സം​ഘ​ത്തെ​ക്കു​റി​ച്ച്‌ ഡി​ആ​ര്‍​ഐ​യ്ക്ക് വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​ത്.

നി​സ്സാ​ര്‍ അ​ലി​യ​ട​ക്കം 21 പേ​രെ പ്ര​തി ചേ​ര്‍​ത്താ​ണ് പെ​രു​മ്ബാ​വൂ​ര്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സ്വ​ര്‍​ണ്ണ​ക്ക​ട​ത്തി​നെ​ക്കു​റി​ച്ച്‌ മും​ബൈ ഡി​ആ​ര്‍​ഐ സം​ഘ​ത്തി​ന്‍റെ അ​ന്വേ​ഷ​ണം തു​ട​രു​ന്ന​ത്.