എല്‍.ഐ.സി. ജീവനക്കാര്‍ ഇറങ്ങിപ്പോക്ക് സമരം നടത്തി
കണ്ണൂര്‍: എല്‍.ഐ.സി.യുടെ ഓഹരി വില്‍ക്കാനുള്ള കേന്ദ്ര ബജറ്റ് നിര്‍ദേശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരും ഓഫീസര്‍മാരും ഏജന്‍റുമാരും ഇറങ്ങിപ്പോക്ക് സമരം നടത്തി. ഇതേത്തുടര്‍ന്ന് ജില്ലയില്‍ എല്‍.ഐ.സി. ഓഫീസുകളുടെ പ്രവര്‍ത്തനം സ്തംഭിച്ചു. എല്‍.ഐ.സി. എംപ്ലോയീസ് യൂണിയന്‍, ക്ലാസ് വണ്‍ ഓഫീസേഴ്സ് അസോസിയേഷന്‍, നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്‍ഷുറന്‍സ് ഫീല്‍ഡ് വര്‍ക്കേഴ്സ്, എല്‍.ഐ.സി. ഏജന്‍റ്സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു സമരം. പണിമുടക്കിയ ജീവനക്കാര്‍ എല്‍.ഐ.സി. ഓഫീസുകള്‍ക്കുമുന്നില്‍ ധര്‍ണ നടത്തി. കണ്ണൂര്‍ ഓഫീസിനുമുന്നില്‍ മനുഷ്യമതില്‍ തീര്‍ത്തു.
മട്ടന്നൂരില്‍ നടന്ന ധര്‍ണയില്‍ കെ.ബാഹുലേയന്‍, എം.ബാലകൃഷ്ണന്‍, എസ്.സന്തോഷ്, വി.വി.രാജീവന്‍, കെ.സുമേഷ് എന്നിവര്‍ സംസാരിച്ചു. കണ്ണൂരില്‍ എം.കെ.പ്രേംജിത്ത്, എം.കെ.ബാലകൃഷ്ണന്‍, പി.വി.അമീര്‍ അലി, പി.കെ.സനില്‍, വി.പി.സജീവന്‍ എന്നിവര്‍ സംസാരിച്ചു.
സമരകേന്ദ്രത്തിലേക്ക് എന്‍.ജി.ഒ. യൂണിയന്‍ ജില്ലാ സെക്രട്ടറി എ.രതീഷിന്റെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ പ്രകടനം നടത്തി. തലശ്ശേരിയില്‍ രണ്ട് കേന്ദ്രങ്ങളിലായി നടന്ന ധര്‍ണയില്‍ പി.കെ.മോഹനന്‍, ലത്തീഫ്, കെ.വി. ശശിധരന്‍, ഇ.കെ.ഷാജി, പി.പി.ദിനേശന്‍, വി.വിജയകുമാരന്‍, സഞ്ജയ്, പി.പ്രഭാകരന്‍, പി.വിനയകുമാര്‍, കരുണാകരന്‍, ജയസൂര്യന്‍, ശില്പ എന്നിവര്‍ സംസാരിച്ചു.
തളിപ്പറമ്ബില്‍ എ.മനോജ്, സി.വി.വിജയന്‍, എന്‍.മീര ഷാനി, എം.കെ.മോഹനന്‍, എന്‍.രാജന്‍, അനില്‍കുമാര്‍ എന്നിവരും പയ്യന്നൂരില്‍ കെ.വി.വേണു, കെ.രാജീവന്‍, ഒ.അനൂപ്, എ.പി.മുരളീധരന്‍, ടി.രാമചന്ദ്രന്‍, ടി.എം.വിജയന്‍, കെ.കുഞ്ഞപ്പന്‍, പി.ഒ.സെബാസ്റ്റ്യന്‍ എന്നിവരും സംസാരിച്ചു.
0 Comments