ഷ​ഹീ​ന്‍ ബാ​ഗ് സ​മ​ര​ക്കാ​രെ ഒ​ഴി​പ്പി​ക്ക​ണം; സു​പ്രീം കോ​ട​തി​യി​ല്‍ ഹ​ര്‍​ജി

ന്യൂ​ഡ​ല്‍​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ ഡ​ല്‍​ഹി​യി​ല്‍ ഷ​ഹീ​ന്‍ ബാ​ഗി​ല്‍ സ​മ​രം ന​ട​ത്തു​ന്ന​വ​രെ ഒ​ഴി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം കോ​ട​തി​യി​ല്‍ ഹ​ര്‍​ജി. ബി​ജെ​പി നേ​താ​വ് ന​ന്ദ കി​ഷോ​ര്‍ ഗാ​ര്‍​ഗാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്. കേ​സ് അ​ടി​യ​ന്ത​ര​മാ​യി കേ​ള്‍​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഇ​ന്ന​ലെ ഹ​ര്‍​ജി​ക്കാ​ര​ന്‍ ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​നു മു​ന്പാ​കെ ഉ​ന്ന​യി​ച്ചെ​ങ്കി​ലും കേ​സ് ലി​സ്റ്റ് ചെ​യ്യു​ന്ന കോ​ട​തി ഉ​ദ്യോ​ഗ​സ്ഥ​നെ സ​മീ​പി​ക്കാ​ന്‍ കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

നൂ​റു ക​ണ​ക്കി​ന് ആ​ളു​ക​ള്‍ ര​ണ്ട് മാ​സ​മാ​യി സ​മ​രം തു​ട​രു​ന്ന​തി​നാ​ല്‍ സ്ഥ​ല​ത്തു​ള്ള ആ​ളു​ക​ളു​ടെ സ്വൈ​ര്യ​വി​ഹാ​ര​ത്തെ ബാ​ധി​ക്കു​ന്നു​ണ്ടെ​ന്നും ഡ​ല്‍​ഹി- നോ​യി​ഡ റോ​ഡി​ലെ ഗ​താ​ഗ​തം സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നു​മാ​ണ് ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്ന​ത്. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ മ​റ​വി​ല്‍ പ​ല നി​യ​മ ലം​ഘ​ന​ങ്ങ​ളും വ​ലി​യ ഗൂ​ഡാ​ലോ​ച​ന​ക​ളും ന​ട​ക്കു​ന്ന​താ​യി സം​ശ​യ​മു​ണ്ട്. ഇ​വ​രെ നീ​ക്കം ചെ​യ്യാ​ന്‍ നി​യ​മ​പാ​ല​ക​ര്‍ ന​ട​ത്തി​യ പ​ല നീ​ക്ക​ങ്ങ​ളും ഫ​ലം ക​ണ്ടി​ല്ല. അ​തി​നാ​ല്‍ കോ​ട​തി അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നു ഹ​ര്‍​ജി​ക്കാ​ര​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു