ആരാധനാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും കൈവശഭൂമി പതിച്ചു നല്കുന്നു
തിരുവനന്തപുരം: ആരാധനാലയങ്ങളും സ്ഥാപനങ്ങളും സംഘടനകളും മതിയായ രേഖകളില്ലാതെ കൈവശംെവച്ച ഭൂമി അവര്‍ക്കുതന്നെ പതിച്ചുനല്കാന് സര്‍ക്കാര്‍ തീരുമാനിച്ചു. ആരാധനാലയങ്ങള്‍ക്കും ശ്മശാനങ്ങള്‍ക്കും ഒേരക്കര്‍ വരെയും ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍ക്ക് 50 സെന്റും കലാ-സാംസ്കാരിക സംഘടനകള്‍ക്കും വായനശാലകള്‍ക്കും പരമാവധി പത്ത് സെന്റ് വീതവുമാകും നല്‍കുക. വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഭൂമി 15 സെന്റ് വീതം പതിച്ചുകൊടുക്കും.
ഇതിനായി പൊതുമാനദണ്ഡം നിശ്ചയിച്ച് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വി. വേണു ഉത്തരവിറക്കി. ലാന്‍ഡ് റവന്യൂ കമീഷണര്‍ 2017 നവംബര്‍ 23ന് നല്കിയ കത്തിെന്റ അടിസ്ഥാനത്തിലാണ് നടപടി. ആരാധനാലയങ്ങളും ശ്മശാനങ്ങളും ഒേരക്കര്‍ പതിച്ചുനല്‍കുന്നതിന് ഇവ ഇപ്പോഴും പ്രവര്‍ത്തിക്കുന്നതും വരവുചെലവ് കണക്കുകള്‍ സൂക്ഷിക്കുന്നതും ആകണമെന്നാണ് വ്യവസ്ഥ. ഭൂമി ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് മുമ്ബ് മുതല്‍ കൈവശം െവച്ചതായി തെളിയിച്ചാല്‍ ന്യായവിലയുടെ പത്ത് ശതമാനം മാത്രം നല്കിയാല് മതി. സ്വാതന്ത്ര്യത്തിന് േശഷവും കേരളപ്പിറവിക്ക് മുമ്ബുമാണെങ്കില് 25 ശതമാനം, കേരളപ്പിറവിക്ക് ശേഷം 1990 ജനുവരി ഒന്നിനുമുമ്ബ് വരെയുള്ളതിന് ന്യായവിലയും ഇൗടാക്കും. 1990 ജനുവരി ഒന്നിനും 25/8/2008നും ഇടക്കാണെങ്കില്‍ കേമ്ബാള വില.
നിബന്ധനകള്‍ പാലിക്കുന്ന ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍ക്ക് 50 സെന്റ് പതിച്ചുനല്‍കും. സ്ഥാപനങ്ങള്‍ ഭൂമി കൈവശം െവച്ചിരിക്കുന്ന തീയതി മുതല്‍ രജിസ്ട്രേഷന് വേണം, കൃത്യമായി പുതുക്കണം, വരവുചെലവ് കണക്കുകള്‍ വേണം, സ്വന്തം കെട്ടിടം വേണം തുടങ്ങിയ നിബന്ധനകളുണ്ട്. കലാ-സാംസ്കാരിക-സംഘടനകള്‍ക്കും വായനശാലകള്‍ക്കും പത്ത് സെന്റ് വീതം പതിച്ചുനല്‍കും. നഗരപരിധിയിലെ പ്രധാന സ്ഥലങ്ങള്‍ പതിച്ച് നല്‍കില്ല. സ്വാതന്ത്ര്യത്തിന് മുമ്ബ് മുതല്‍ കൈവശം െവച്ചതാണെങ്കില് ന്യായവിലയുടെ 25 ശതമാനവും സ്വാതന്ത്ര്യത്തിനും കേരളപ്പിറവിക്കും ഇടക്കാണെങ്കില്‍ 50 ശതമാനവും അതിനുശേഷം 1990 ജനുവരി ഒന്നിന് മുമ്ബാണെങ്കില് ന്യായവിലയും ഇൗടാക്കും.
കലാ-കായിക-സാംസ്കാരിക സംഘടനകളോ വായനശാലകളോ ചാരിറ്റബിള്‍ സംഘടനകേളാ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഭൂമിയാണെങ്കില് 1-1-90ന് മുമ്ബ് കൈവശം െവച്ചതാണെന്ന് തെളിയിച്ചാല്‍ കേമ്ബാള വില ഇൗടാക്കി 15 സെന്റ് പതിച്ചുനല്‍കും. കെട്ടിടം 1500 ചതുരശ്ര അടിയില്‍ കുറവ് പ്ലിന്ത് ഏരിയ ഉള്ളതാകണം. നഗരപരിധിയിലെ പ്രധാന സ്ഥലങ്ങള്‍ പതിച്ചുനല്‍കില്ല. പതിച്ചുനല്‍കുന്ന ഭൂമിയില്‍ പിന്നീട് വാണിജ്യ ആവശ്യ നിര്‍മാണം പാടില്ല. ഭൂമി മറ്റാവശ്യത്തിന് കൈമാറാന്‍ പാടില്ല.
പതിച്ച് നല്കിയ ഭൂമി വ്യവസ്ഥ ലംഘിച്ചാല്‍ സര്‍ക്കാര്‍ തിരിച്ചെടുക്കും. കുത്തക പാട്ടമോ പാട്ടമോ ഉള്ള സ്ഥലം പതിച്ചുനല്‍കില്ല. പാട്ടം പുതുക്കിയാല്‍ മതിയാകും. ന്യായവില അടയ്ക്കാന്‍ കഴിയാത്ത കേസുകളില്‍ ഭൂമി പാട്ടത്തിന് അനുവദിക്കും. ലഭിക്കുന്ന അപേക്ഷകളില്‍ സര്‍ക്കാര്‍ വിവേചനാധികാരം ഉപയോഗിച്ച് തീരുമാനമെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു.
0 Comments