സ്പോര്‍ട്സ് ഹോസ്റ്റലുകള്‍ പൂട്ടല്‍ ഭീഷണിയില്‍
തൃശൂര്‍: സര്‍ക്കാര്‍ സഹായം നിലച്ചതോടെ സംസ്ഥാനത്തെ സ്പോര്‍ട്സ് ഹോസ്റ്റലുകള്‍ പൂട്ടല്‍ ഭീഷണിയില്‍. കായിക താരങ്ങള്‍ക്ക് പ്രതിദിനം നല്കുന്ന ഭക്ഷണ ബത്ത നാലുമാസമായി നല്‍കിയിട്ടില്ല. 200 രൂപയാണ് പ്രതിദിനം ഭക്ഷണബത്ത. എന്നാലിത് ഒക്ടോബര്‍ മുതല്‍ നല്‍കിയിട്ടില്ല. സ്പോര്‍ട്സ് കൗണ്‍സിലിന് കീഴില്‍ 50ലധികം സ്പോര്‍ട്സ് ഹോസ്റ്റലുകളാണ് ഉള്ളത്. 20 മുതല്‍ 125 താരങ്ങള്‍ വരെ താമസിച്ച് പരിശീലനം തേടുന്ന ഹോസ്റ്റലുകളുണ്ട്.
ഭാരിച്ച െചലവ് കണക്കിലെടുത്ത് ഹോസ്റ്റലുകളില്‍ പലതും പൂട്ടാന്‍ ഒരുങ്ങുകയാണ്.പ്രതിവര്‍ഷം 94 ലക്ഷം വരെ തുക ലഭിക്കുന്ന ഹോസ്റ്റലുകളില്‍ നാലുമാസമായി തുക കിട്ടാത്തത് കടുത്ത പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. സാമ്ബത്തികമായി ഉയര്‍ന്ന മാനേജുമെന്റുകള്‍ നടത്തുന്ന ഹോസ്റ്റലുകള്‍ക്ക് മാത്രമാണ് പിടിച്ചുനില്‍ക്കാനാവുന്നത്. സംസ്ഥാന ഖജനാവ് കാലിയായതാണ് വൈകാന്‍ കാരണം.
ഇതിന് പുറമെ, ദേശീയ-സംസ്ഥാന ചാമ്ബ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള പ്രതിദിന ബത്തയായ 400 രൂപയും നല്‍കിയിട്ടില്ല. ഇവര്‍ക്കുള്ള ടി.എ, ഡി.എയും നല്‍കാനുണ്ട്. ഒപ്പം കോച്ചിങ് ക്യാമ്ബുകളില്‍ കഴിയുന്നവര്‍ക്ക് പ്രതിദിനം നല്കുന്ന 300 രൂപയും താമസത്തിനായുള്ള 150 രൂപയും നാലുമാസമായി കുടിശ്ശികയാണ്.
നല്കിയ തുക തിരിച്ചുകിട്ടാത്തതിനാല്‍ അസോസിയേഷനുകളുെട പ്രവര്‍ത്തനം അവതാളത്തിലാവും. ഇതിെനാപ്പം ഡേ ബോഡി സെന്ററുകളിലെ കുട്ടികള്‍ക്കും പണം നല്‍കിയിട്ടില്ല. 20 മുതല്‍ 40 വരെ കുട്ടികളാണ് ഇത്തരം സെന്ററുകളില്‍ പരിശീലനം തേടുന്നത്. ഇവര്‍ക്ക് പ്രതിദിനം നല്കുന്ന 25 രൂപ ആറുമാസമായി നല്‍കിയിട്ടില്ല.
0 Comments