കൊറോണ നേരിടാന്‍ കേരളം സജ്ജം: മന്ത്രി കെ.കെ. ശൈലജ

തിരുവനന്തപുരം: മാരകമായ കൊറോണ വൈറസ് ബാധയെ നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. നിയമസഭയിലെ ചോദ്യോത്തര വേളയില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി.

കൊറോണയെ നേരിടാന്‍ കേരളം കൃത്യമായ മുന്‍കരുതല്‍ എടുത്തിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്നും കെ.കെ. ശൈലജ പറഞ്ഞു. പ്രതിരോധ നടപടികളെ കുറിച്ചും സംസ്ഥാനത്തെ സാഹചര്യത്തെ കുറിച്ചും വിശദമായ പ്രസ്താവന മന്ത്രി സഭയില്‍ നടത്തും.

കേരളത്തില്‍ കഴിഞ്ഞ ദിവസം ഒരാള്‍ക്കുകൂടി കൊറോണ റിപ്പോര്‍ട്ട് ചെയ്തതോടെ വൈറസ് ബാധിച്ചവരുടെ എണ്ണം രണ്ടായി. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ഥിക്ക് കൊറോണ ബാധ സ്ഥിരീകരിച്ചത്.