അസാധാരണ മിഷൻ മാസം ഉദ്ഘാടനം
തലശേരി: തലശ്ശേരി അതിരൂപത വിശ്വാസപരിശീലനകേന്ദ്രം – ചെറുപുഷ്പ മിഷൻ ലീഗ് അതിരൂപത തല അസാധാരണ മിഷൻ മാസാചരണ ഉദ്ഘാടനം സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി നിർവഹിച്ചു. 1919 ബെനഡിക്ട് പതിനഞ്ചാം മാർപ്പാപ്പ പ്രസിദ്ധീകരിച്ച Maximum Illud എന്ന പ്രേക്ഷിത ദൗത്യത്തെക്കുറിച്ചുള്ള പ്രബോധനത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചാണ് ഫ്രാൻസിസ് മാർപ്പാപ്പ 2019 ഒക്ടോബർ മാസം അസാധാരണ മിഷൻ മാസമായി പ്രഖ്യാപിച്ചത്. അതിരൂപതയിലെ 16 മേഖലകളിലെയും ചെറുപുഷ്പ മിഷൻ ലീഗ് പ്രസിഡണ്ട്മാർക്കും, വായാട്ടുപറമ്പ് മേഖല വിശ്വാസപരിശീലന പ്രസിഡണ്ടിനും പിതാവ് ദീപം തെളിയിച്ചു നൽകി. ഈ മാസം 29 ഞായറാഴ്ച തലശ്ശേരി അതിരൂപതയുടെ എല്ലാ ഇടവകകളിലും തിരിതെളിച്ചും, ചെറുപുഷ്പ മിഷൻ ലീഗ് പതാക ഉയർത്തിയും, അസാധാരണ മിഷൻ മാസാചരണം ഉദ്ഘാടനം ചെയ്യും. മിഷൻ മാസ പ്രാർത്ഥനയോടൊപ്പം ഇടവക മേഖല അതിരൂപത തലത്തിൽ ചെയ്യേണ്ട വിവിധ കർമ്മ പദ്ധതികൾ നൽകിക്കഴിഞ്ഞു. അതിരൂപത തലത്തിൽ മിഷൻ മാസ സമാപനം ആകർഷകമായ പരിപാടികളോടെ ചെമ്പന്തൊട്ടി ശാഖയിൽ വച്ച് നടത്തുന്നതാണെന്ന് തലശ്ശേരി അതിരൂപത വിശ്വാസപരിശീലനകേന്ദ്രം ഡയറക്ടർ ഫാ. ജേക്കബ് വെണ്ണായപള്ളി, ചെറുപുഷ്പ മിഷൻ ലീഗ് ഡയറക്ടർ ഫാ.ജോസഫ് വേങ്ങക്കുന്നേൽ എന്നിവർ അറിയിച്ചു
0 Comments