കർണാടകയിലെ പ്രളയ ബാധിതർക്ക്  സഹായഹസ്തവുമായി ജിപ്സ് വിദ്യാർത്ഥികൾ


ഇരിട്ടി: പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന  കർണാടകയിലെ സിദ്ധാപുരത്തെ കുടുംബങ്ങൾക്ക് സഹായഹസ്തവുമായി വിളക്കോട് ഗ്ലോബൽ ഇന്ത്യ പബ്ലിക് സ്കൂൾ.  സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും  മറ്റു ജീവനക്കാരും പി ടി എ യും  സംയുക്തമായി ശേഖരിച്ച നിത്യോപയോഗ സാധനങ്ങൾ ദുരിതബാധിതർക്ക്  എത്തിച്ചുകൊടുത്തു.   പ്രിൻസിപ്പാൾ  ഷാജി ആലുങ്കലിൻറെ അധ്യക്ഷതയിൽ മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡൻറ് ബാബു ജോസഫ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
ചടങ്ങിൽ മുഴക്കുന്ന് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. വി. റഷീദ്, അഡ്മിൻ മുബശ്ശിർ ഹുദവി, മദർ പി ടി എ പ്രസിഡണ്ട് രശ്മി മഹേഷ്. സോജ അനിൽ, പി. റഹീം ,  അധ്യാപകരായ  അനൂജ് വിജയൻ, ബിജേഷ് കെ പി, രഞ്ജു ബാബു, ബിന്ദു പി വി  തുടങ്ങിയവർ സംസാരിച്ചു.