ഉദ്യാനകൃഷി വിദ്യാലയങ്ങളിലൂടെ പദ്ധതി ഉദ്ഘാടനം ചെയ്തു
ഇരിട്ടി: കൂത്തുപറമ്പ് അഗ്രി ഹോര്‍ട്ടി സൊസൈറ്റി നടപ്പാക്കുന്ന ''ഉദ്യാനകൃഷി വിദ്യാലയങ്ങളിലൂടെ'' പദ്ധതി കടത്തുംകടവ് സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ ഇരിട്ടി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വി.ലത ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ഇ.രാഘവന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഷെല്‍മ കുര്യാക്കോസ്, പിടിഎ പ്രസിഡന്റ് സി.ജെ. തങ്കച്ചന്‍, സൊസൈറ്റി വൈസ് പ്രസിഡന്റ് ടി.എം. മോഹനന്‍, ജോയിന്റ് സെക്രട്ടറി പി.രാഘവന്‍ എന്നിവര്‍ പ്രസംഗിച്ചു.
വിദ്യാര്‍ഥികളുടെ കാര്‍ഷിക സംസ്‌കാരം വീണ്ടെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ ബഡ്ഡിങ്, ഗ്രാഫ്റ്റിങ്, ലെയറിങ് എന്നിവയിലൂടെ പഴവര്‍ഗ ചെടികളും അലങ്കാര ചെടികളും ഉല്‍പാദിപ്പിക്കുന്നതിനുള്ള പരിശീലനം നല്‍കും. രണ്ടാം ഘട്ടത്തില്‍ ഉദ്യാന നിര്‍മാണത്തിലും മൂന്നാം ഘട്ടത്തില്‍ പച്ചക്കറി കൃഷിയിലുമാണ് പരിശീലനം നല്‍കുന്നത്.
സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് സ്‌കൂളില്‍ ഒന്നാം ഘട്ടത്തിലെ ആദ്യ പരിശീലനത്തിന് ഫാക്കല്‍റ്റികളായ ഇ.രാഘവന്‍, ടി.എം. മോഹനന്‍, പി.രാഘവന്‍, എ.പി. വിനോദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
0 Comments