പായം പഞ്ചായത്തിൽ കരനെൽ കൃഷി വിളവെടുപ്പാരംഭിച്ചു
ഇരിട്ടി : സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കരനെൽകൃഷി നടത്തുന്ന പഞ്ചായത്തുകളിൽ മുന്നിൽ നിൽക്കുന്ന പായം പഞ്ചായത്തിലെ 250 ഏക്രയോളം വരുന്ന കരനെല്ലിന്റെ വിളവെടുപ്പാരംഭിച്ചു. കോളിക്കടവ് കോറമുക്കിൽ നടന്ന കൊയ്ത്തുത്സവം പ്രിൻസിപ്പൽ കൃഷി ഓഫീസർ ലാൽജി ജോർജ് ഉദ്ഘാടനം ചെയ്തു. പായം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ . അശോകൻ അദ്ധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റൻറ് വി .ലത, കൃഷി ഓഫീസർ പോൾസൺ തോമസ് , കൃഷി അസിസ്റ്റൻറ് എ. വിനീത് , പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി . സാവിത്രി ,കെ. മീന, വി. കെ. പ്രേമരാജൻ, ടോം മാത്യു, കെ. കുഞ്ഞികൃഷ്ണൻ, ഷീബ രമേശൻ, തുടങ്ങിയവർ സംബന്ധിച്ചു.
മൂന്നു വര്ഷം മുൻപ് 76 ഏക്കറില് ആരംഭിച്ച നെല്കൃഷിയാണ് ഈ വര്ഷം 250 ഏക്കറിലേക്ക് വ്യാപിപ്പിച്ചത്. പഞ്ചായത്തിലെ 18 വാര്ഡുകളിലെയും തരിശ് നിലങ്ങള് കണ്ടെത്തിയാണ് കൃഷിയിറക്കിയിരിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികളുടെയും കുടുംബശ്രീ പ്രവര്ത്തകരുടെയും സഹകരണത്തെടെയാണ് കൃഷി ജോലികൾ ചെയ്തത്.
0 Comments