കേരളാ ഗ്രാമീൺ ബാങ്ക് എസ് എച്ച് ജി ലിങ്കേജ് ക്യാമ്പും ലോൺ വിതരണവും നടത്തി

ഇരിട്ടി : കേരളാ ഗ്രാമീൺ ബാങ്ക് ഇരിട്ടി ശാഖയുടെ ആഭിമുഖ്യത്തിൽ എസ് എച്ച് ജി ലിങ്കേജ് ക്യാമ്പും വിവിധ ഗ്രൂപ്പുകൾക്കുള്ള ലോൺ  വിതരണവും നടത്തി. ഇരിട്ടി നിത്യസഹായമാതാ പാരിഷ് ഹോളിൽ നടന്ന ചടങ്ങ് നഗരസഭാ ചെയർമാൻ പി.പി. അശോകൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് ചെയർമാൻ നാഗേഷ് ജി വൈദ്യ അദ്ധ്യക്ഷത വഹിച്ചു.  ഇരിട്ടി ബ്ലോക്ക് എഫ് എൽ സി നാരായണൻ , പായം പഞ്ചായത്ത്  സി ഡി എസ് ചെയർപേഴ്‌സൺ കെ.പി. ഷജിനി  എന്നിവർ പ്രസംഗിച്ചു. കേരളാ ഗ്രാമീൺബാങ്ക് ജനറൽ മാനേജർ എസ്. പവിത്രൻ സ്വാഗതവും തലശ്ശേരി റീജിയണൽ മാനേജർ അച്യുതൻ കുട്ടി നന്ദിയും  പറഞ്ഞു. വിവിധ എസ് എച്ച് ജി  , ജെ എൽ ജി ഗ്രൂപ്പുകൾക്കുള്ള ലോൺ വിതരണവും വേദിയിൽ നടന്നു.