ചാവശ്ശേരി എച്ച്. എസ്. എസിൽ ശാസ്ത്രോത്സവം
ഇരിട്ടി: ചാവശ്ശേരി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ ശാസ്ത്രോത്സവം സംഘടിപ്പിച്ചു. പൂർവ്വ വിദ്യാർത്ഥിയും യുവശാസ്ത്രജ്ഞനുമായ ഡോ: പി.എം. രഞ്ജിത്ത് കുമാർ ഉൽഘാടനം ചെയ്തു. മേളയോടനുബന്ധിച്ച് കുട്ടി കളുടെ മത്സരങ്ങളും, വിവിധ പ്രദർശനങ്ങളും നടത്തി. പി ടി എ പ്രസിഡന്റ് അജയകുമാർ അധ്യക്ഷത വഹിച്ചു . പ്രഥമാദ്ധ്യാപിക ഇന്ദിര, സീനിയർ അസിസ്റ്റന്റ് അബ്ദുള്ള മാസ്റ്റർ, പി ടി എ വൈസ് പ്രസിഡന്റ് മുഹമ്മദ് വളോര, മദർ പി ടി എ പ്രസിഡന്റ് എം. സോയ , സ്കൂൾ പ്രഥമാദ്ധ്യാപിക പി.റോസമ്മ , ശാസ്ത്ര രംഗം കൺവീനർ സിനി എന്നിവർ പ്രസംഗിച്ചു.
0 Comments