കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി. സ്കൂളിൽ വിളവുൽസവം നടന്നു
കരിക്കോട്ടക്കരി: കേരള കൃഷി വകുപ്പിന്റെയും കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ, കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തുക എന്ന ഉദ്ദേശത്തോടെ നടത്തിയ വിവിധ കാർഷിക വിളകളുടെ വിളവെടുപ്പ് മഹോത്സവം അയ്യങ്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീജ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ അസി.മാനേജർ റവ. ഫാ.ജിന്റൊ പന്തലാനിയിൽ അധ്യക്ഷത വഹിച്ചു. വിളവെടുത്ത കാർഷികോൽപ്പന്നങ്ങളുടെ വിപണന ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബീന റോജസ് നിർവ്വഹിച്ചു. അയ്യങ്കുന്ന് അസി. കൃഷി ഓഫീസർ രജ്നി കെ, സ്കൂൾ പ്രധാനാധ്യാപകൻ സോജൻ വർഗീസ്, പി.ടി.എ.പ്രസിഡന്റ് തോമസ് എൻ.പി, മദർ പി.ടി.എ പ്രസിഡന്റ് ജാൻസി ജോബി തുടങ്ങിയവർ സംസാരിച്ചു.നേന്ത്രവാഴ, ചേന, ചേമ്പ്, കാച്ചിൽ, ചെറുകിഴങ്ങ്, ചീനിക്കിഴങ്ങ്, ഇഞ്ചി, മഞ്ഞൾ, കൂർക്ക, എന്നിവയാണ് സ്കൂളിൽ ഇപ്പോൾ കൃഷി ചെയ്ത് വരുന്നത്. കൂടാതെ കരനെൽ കൃഷിയും നല്ല രീതിയിൽ നടത്തിവരുന്നു.
0 Comments