ചെറുപുഷ്പ മിഷൻലീഗ് കൗൺസിൽ വാർഷികമാഘോഷിച്ചു
കരുണാപുരം: ചെറുപുഷ്പ മിഷൻലീഗ് തലശ്ശേരി അതിരൂപത കൗൺസിലും വാർഷികവും കരുണാപുരത്ത് വെച്ച് നടന്നു. അതിരൂപത പ്രസിഡന്റ് ബേബി പ്ലാശ്ശേരി അധ്യക്ഷത വഹിച്ച യോഗങ്ങളിൽ; അതിരൂപത വാർഷികം തലശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പാംപ്ലാനിയും കൗൺസിൽ അതിരൂപത വികാരി ജനറാൾ മോൺസിഞ്ഞോർ അലക്സിസ് താരാമംഗലവും ഉദ്ഘാടനം ചെയ്തു. വാർഷികത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനപ്രകാരം അസാധാരണ മിഷൻമാസ ഉദ്ഘാടനം മാർ ജോസഫ് പാംപ്ലാനി നിർവ്വഹിച്ചു. വാർഷികത്തിൽ വെച്ച് മാർ ജോർജ്ജ് വലിയമറ്റം പ്രേഷിത അവാർഡ് ന്യൂ മലബാർ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ മുല്ലക്കുടിയിൽ ചാക്കോച്ചന് സമ്മാനിച്ചു. അതിരൂപത തലത്തിൽ ബെസ്റ്റ് മേഖല, ശാഖാ പുരസ്‌കാരം കരസ്ഥമാക്കിയ കുന്നോത്ത് മേഖലയ്ക്കും കണിച്ചാർ ശാഖയ്ക്കും ചടങ്ങിൽ വെച്ച് പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ബിനു മാങ്കൂട്ടം, ഫാ. ജോബി പൂച്ചുകണ്ടത്തിൽ, ഫാ. ജോസഫ് വേങ്ങക്കുന്നേൽ, ഫാ. കുര്യാക്കോസ് കളരിക്കൽ, ഫാ. ജേക്കബ് വെണ്ണയാപ്പള്ളി, ഫാ. ആന്റണി തെക്കേമുറി, ഫാ. ജിയോ പുളിക്കൽ,ഫാ. മാത്യു വെട്ടുവയലിൽ, സുനിൽ കല്ലിടുക്കിൽ, ബിജു മണ്ണനാൽ, സി. രോഷ്നി എഫ്. സി. സി, ഷേർളി പാമ്പനാൽ, ജോസഫ് പുല്ലാട്ട്, സിബി കുന്നേൽ, ഷിജോ പുതുപ്പറമ്പിൽ, സജി കുന്നത്ത്, ജോൺസൺ വടക്കേൽ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. വായാട്ടുപറമ്പ് കവലയിൽ നിന്നും കരുണാപുരം സെന്റ് ജൂഡ് നഗറിലേക്ക് നടന്ന വർണാഭമായ റാലിയോടെ വാർഷികം സമാപിച്ചു.
0 Comments