തൊണ്ടിയില്‍ സാന്ത്വനം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷപരിപാടികളും അനുമോദനവും നടത്തി
പേരാവൂര്‍: തൊണ്ടിയില്‍ സാന്ത്വനം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷപരിപാടികളും അനുമോദനവും നടത്തി. പുത്തുമലയിലെ പ്രളയ ദുരിതാശ്വാസ രക്ഷാപ്രവര്‍ത്തനത്തില്‍ മികച്ച സേവനം നടത്തിയ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ പ്രദീപന്‍ പുത്തലത്ത് ,സീരിയല്‍ നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ബിനോ നരിമറ്റത്തില്‍ ,പോലീസിലെ മോട്ടിവേഷന്‍ ട്രെയിനര്‍ രാജീവന്‍ ടി വേങ്ങാട് എന്നിവരെ ആദരിച്ചു. സാന്ത്വനം പ്രസിഡന്റ് തങ്കച്ചന്‍ കോക്കാട്ട് അധ്യക്ഷനായിരുന്നു. രാജീവന്‍ ടി വേങ്ങാട് ഉദ്ഘാടനം ചെയ്തു.കെ കെ രാജീവന്‍,സി ആര്‍ ബാലകൃഷ്ണന്‍,രഞ്ചുഷ തുടങ്ങിയവര്‍ സംസാരിച്ചു.തുടര്‍ന്ന് കലാകായിക മത്സരങ്ങളും ഓണ സദ്യയും നടന്നു.
0 Comments