മൈത്രി ഭവനിൽ സ്നേഹ സാന്തനമായി കാക്കയങ്ങാട് സൗഹൃദ കൂട്ടായ്മയും, മുഴക്കുന്ന് പോലീസും, കേളകം ലയൺസ് ക്ലബ് ഇന്റർനാഷ്ണലും
പേരാവൂര്‍: അശരണരായവര്‍ക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കാക്കയങ്ങാട് സൗഹൃദം കൂട്ടായ്മയുടെയും, കേളകം ലയണ്‍സ് ക്ലബിന്റെയും ആഭിമഖ്യത്തിൽ മുഴക്കുന്ന് പോലീസിന്റെ സഹകരണത്തോടെ പെരുമ്പുന്ന മൈത്രി ഭവന് അന്തേവാസികള്‍ക്ക് സ്‌നേഹ വിരുന്നും കിടക്കകള്‍ വിതരണവും നടത്തി.കേളകം ലയണ്‍സ് ക്ലബ് പ്രസിഡന്റ് സി. കെ. അജു അദ്ധ്യക്ഷനായിരുന്നു . മുഴക്കുന്ന് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ പി. വി. ബേബി ഉദ്ഘാടനം ചെയ്തു.ചേംബര്‍ ഓഫ് കേളകം പ്രസിഡന്റ് വി. ആര്‍. ഗിരീഷ്, ബിനു കെ ആന്റണി,ഗോപാലകൃഷ്ണന്‍,വിജയന്‍,വി കെ കുഞ്ഞിരാമന്‍, എ എസ് ഐ മാരായ കെ സുനില്‍കുമാര്‍,മനോജ് കുമാര്‍,രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments