ചതിരൂർ 110 കോളനിയിലെ കുടുംബങ്ങൾക്ക് ഓണസദ്യയും വസ്ത്ര വിതരണവും  നടത്തി

കരുവഞ്ചാൽ ഹരിത ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആറളം ഗ്രാമപഞ്ചായത്തിലെ ചതിരൂർ 110 കോളനിയിലെ കുടുംബങ്ങൾക്ക് ഓണസദ്യയും വസ്ത്ര വിതരണവും  നടത്തിയതിന്റെ ഉത്ഘാടന കർമ്മം  ആറളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷിജി നടുപറമ്പിൽ നിർവഹിച്ചു ..  ഹരിത ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രസിഡന്റ്‌ എൻ .യൂ  അബ്ദുള്ള  അധ്യക്ഷത വഹിച്ച യോഗത്തിൽ  ആറളം പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൈഹാനത്ത് സുബി ,  ജമാലുദീൻ ഇ എം , നൗഫൽ ഇ .എം ,ജാഫർ കെ .പി ,  അജ്നാസ് ,ഉമ്മർ പി . എ ,ജാസിർ ഇ .എ ,  പ്രമോട്ടർ ശുഭ , താഹിർ , റംല  തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു ..