സെന്റ് തോമസ് പബ്ലിക് സ്കൂൾ നെടുംപുറംചാലിനു മെഡൽ തിളക്കം


സെപ്റ്റംബർ 22, 23 തിയ്യതികളിലായി മങ്ങാട്ടുപറമ്പ് കെ. എ. പി. നാലാം ബറ്റാലിയനിൽ വെച്ച് നടക്കുന്ന കണ്ണൂർ ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സെന്റ് തോമസ് പബ്ലിക് സ്കൂൾ  നെടുമ്പുറംചാലിലെ കുട്ടികൾക്ക് മെഡൽതിളക്കം. ആദ്യദിനത്തിൽ അണ്ടർ പതിനെട്ടു 100 മീറ്റർ ഹർഡിൽസിൽ റിച്ച ബെൻമരിയ രണ്ടാം സ്ഥാനവും  അണ്ടർ പതിനാറു  100 മീറ്റർ ഹർഡിൽസിൽ യഥാക്രമം  സ്‌കൂളിലെ തന്നെ ടെസ്സ ജോളി, ആന്മരിയ മാത്യു എന്നിവർ യഥാക്രമം  രണ്ടും മൂന്നും  സ്ഥാനങ്ങൾ കരസ്ഥമാക്കി. നെടുംപുറംചാൽ സ്വദേശി സച്ചിൻ ഏലീയാസാണ് കുട്ടികളുടെ പരിശീലകൻ.