രാത്രികാല മൽസ്യവിൽപ്പന നടപടിയുമായി കേളകം പഞ്ചായത്ത്
കേളകം ഹൈസ്കൂൾ ജംക്ഷനു സമീപം രാത്രി കാല മൽസ്യവിൽപ്പനെക്കെതിരെ പഞ്ചായത്ത് നടപടി. സ്ഥലം ഉടമക്ക് പഞ്ചായത്ത് നോട്ടീസ് നല്കി. മറ്റൊരു ആവശ്യത്തിനായി ബിൽഡിംഗ് പെർമിറ്റ് എടുത്തതിനു ശേഷം മൽസ്യവിൽപ്പനക്കായി സ്ഥലം ഉപയോഗിക്കുന്നതിനെതിരെയാണ് പഞ്ചായത്ത് നോട്ടീസ് നല്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇവിടെ വിൽപ്പനക്കായി എത്തിച്ച മൽസ്യത്തിൽ ഫോർമാലിൻ കലർത്തിയതായി ഫുഡ് സേഫ്റ്റി അധികൃതർ കണ്ടെത്തുകയും മൽസ്യം പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തിരിന്നു. വൈകിട്ടാകുന്നതോടെ ഹൈസ്കൂൾ ജംക്ഷനിൽ വൻ ഗതാഗത കുരുക്ക് ഉണ്ടാവുന്നതും, നടപടിക്ക് കാരണമായി പഞ്ചായത്ത് അധികൃതർ പറയുന്നു.
0 Comments