സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും ചന്ദനം മുറിച്ചുകടത്തി. 5 പേർ വനം വകുപ്പിന്റെ പിടിയിൽ
കണ്ണവത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും ചന്ദനം മോഷ്ടിച്ച അഞ്ചുപേരെയാണ് വനം വകുപ്പ് പിടികൂടിയത്. ചിറ്റാരിപ്പറമ്പ് സ്വദേശികളായ അമൽരാജ്, ആഷിക് ലാൽ, സൂരജ്, ആദർശ് എന്നിവരും പ്രായപൂർത്തിയാകാത്ത മറ്റൊരാളുമാണ് വനംവകുപ്പിന്റെ പിടിയിലായത്. കണ്ണവം ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഹരിലാൽ, ഹോറസ്റ്റർ പി രമേശൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഞായറാഴ്ച ഉച്ചയോടെ ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ വനം വകുപ്പ് ചോദ്യം ചെയ്തു വരികയാണ്
0 Comments