വാഹനപരിശോധനയ്ക്കിടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
സ്ട്രൈക്കിംങ്ങ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി പാൽചുരം ഭാഗത്ത് പേരാവൂർ എക്സൈസ് നടത്തിയ രാത്രികാല വാഹന പരിശോധനയിൽ ഒൻപതു കോട്പ കേസുകളിലായി 1.250 കിലോഗ്രാം ഹാൻസും 300 ഗ്രാം കൂൾ ലിപ്പും പിടിച്ചെടുത്തു.
പേരാവൂർ റെയിഞ്ച് എക്സൈസ് പ്രിവൻ്റീവ് ഓഫീസർ എം.പി.സജീവന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എ.ഉണ്ണിക്കൃഷ്ണൻ, പി.എസ്.ശിവദാസൻ, എൻ.സി.വിഷ്ണു, എ.എൻ.ബിനീഷ് എന്നിവർ പങ്കെടുത്തു.
0 Comments