കുഷ്ഠരോഗ നിർണയ പ്രചരണ പരിപാടി കൊട്ടിയൂർ പഞ്ചായത്ത് തല ഉദ്ഘാടനം
കൊട്ടിയൂർ: കുഷ്ഠരോഗ നിർണയ പ്രചരണ പരിപാടി കൊട്ടിയൂർ പഞ്ചായത്ത് തല ഉദ്ഘാടനം പാമ്പറപ്പാൻ എൻഎസ്എസ് കെ യുപി സ്കൂളിൽ പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ ശ്രീധരൻ നിർവഹിച്ചു. പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഉമർ സുഫിയാൻ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ടി. രാമകൃഷ്ണൻ , എൻ എസ് എസ് കെ വി യുപി സ്കൂൾ ഹെഡ്മാമാസ്റ്റർ പി.വി പവിത്രൻ, പഞ്ചായത്ത് മെമ്പർമാരായ ജോസ് തടത്തിൽ , രാജൻ പാപ്പിനിശ്ശേരി, ഹെൽത്ത് നഴ്സ് സി ജെ റീന, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എ. ഹാഷിം.തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വീടുകൾ സന്ദർശിച്ചു ആളുകളെ പരിശോധിച്ചു
0 Comments