ജനകീയ നേതാവിന്  നാടിന്റെ കണ്ണിരിൽ കുതിർന്ന യാത്രയപ്പ്

കാക്കയങ്ങാട് : സി പി ഐ എം പേരാവൂര്‍ ഏരിയ കമ്മറ്റി അംഗവും മുഴക്കുന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റും ആയിരുന്ന എം കണ്ണന്റെ മൃതദേഹം വന്‍ജനാവലിയുടെ സാനിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ പരിയാരം മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത് . തുടര്‍ന്ന് നാട്ടിലെത്തിച്ച മൃതദേഹം സിപിഐഎം കാക്കയങ്ങാട് ലോക്കല്‍ കമ്മറ്റി ഓഫീസില്‍ പൊതു ദര്‍ശനത്തിന് വച്ച ശേഷം ഞായറാഴ്ച ഉച്ചയോടെയാണ് വീട്ടിലെത്തിച്ചത്.എം എല്‍ എ അഡ്വ സണ്ണി ജോസഫ്, സിപിഐഎം സംസ്ഥാന കമ്മറ്റി അംഗം ഡോ വി ശിവദാസന്‍, സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി എന്‍ ചന്ദ്രന്‍,സിപിഐഎം ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായ എം സുരേന്ദ്രന്‍ ,എന്‍ ചന്ദ്രന്‍,വി നാരായണന്‍, പി ഹരീന്ദ്രന്‍,പി പുരുഷോത്തമന്‍, ജില്ലാ കമ്മറ്റി അംഗങ്ങളായ കെ ശ്രീധരന്‍, വി ജി പത്മനാഭന്‍, ടി കൃഷ്ണന്‍,എന്‍ വി ചന്ദ്രബാബു,അഡ്വ ബിനോയി കുര്യന്‍,കിസാന്‍ സഭ സംസ്ഥാന കമ്മറ്റി അംഗം എ പ്രദീപന്‍,ഏരിയ സെക്രട്ടറി അഡ്വ എം രാജന്‍, ഡി സി സി സെക്രട്ടറി പൊയില്‍ മുഹമ്മദ്, കര്‍ഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ കെ ജെ ജോസഫ്, സി പി ഐ ജില്ലാ കമ്മറ്റി അംഗം അഡ്വ വി ഷാജി തുടങ്ങി നാടിന്റെ നാനാ ഭാഗത്തുനിന്നും നിരവധി പേരാണ് അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ മുഴക്കുന്നിലെ വീട്ടില്‍ എത്തിയത്.