ചിത്രങ്ങൾ വരയ്ക്കാം ലക്ഷങ്ങൾ നേടാം

മൂന്നു ലക്ഷം രൂപ ക്യാഷ് പ്രൈസ് നൽകുന്ന ലയൺസ് ക്ലബ് ഇൻറർനാഷണൽ നടത്തുന്ന ചിത്രരചനാ  പ്രാഥമിക റൗണ്ട് മത്സരം  കേളകത്ത് സെപ്തംബർ 24 ന് ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കും. കേളകം ,കൊട്ടിയൂർ, കാണിച്ചാൽ, മണത്തണ. മേഖലയിലുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം. 2005 നവംബർ 16 നും 2008 നവംബർ 15 നും ഇടയിൽ ജനിച്ച വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ചിത്രരചനയ്ക്ക് ആവശ്യമായ വസ്തുക്കൾ കൊണ്ടുവരേണ്ടതാണ്. സമാധാന യാത്ര (journey of peace)
 ആണ് വിഷയം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക:6282249683, 9447734804