ട്രൈബൽ ഉദ്യോഗാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ് നൽകി

 കുടുംബശ്രീ ജില്ലാ ട്രൈബൽ മിഷന്റേയും വിമുക്തി ഊരുണർവ്വ് പദ്ധതിയുടെയും സഹകരണത്തോടെ കൊട്ടിയൂർ ടാഗോർ വിദ്യാനികേതനിൽ പി.എസ്.സി. പരിശീലനം നേടുന്ന ട്രൈബൽ ഉദ്യോഗാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ് നടത്തി.

പി.എസ്.സി. പരീക്ഷാ പഠനം ഫലപ്രദമായി നടത്തുവാൻ ആവശ്യമായ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി കോഴിക്കോട് ആവള ഗവ:ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ എ.പി.ബാബു മാസ്റ്റർ പ്രചോദനാത്മകമായി ക്ലാസ് നയിച്ചു.  കുടുംബശ്രീ ജില്ലാ മിഷൻ അസി. കോ-ഓർഡിനേറ്റർ വി.ഷഗിൽ, ടാഗോർ പി.എസ്.സി. പരിശീലന കേന്ദ്രം ഡയറക്ടർ ടി.കെ.വിനു, മുനിസിപ്പൽ സെക്രട്ടറി പി.എൻ.അനൂപ്, സിവിൽ എക്സൈസ് ഓഫീസർ പി.എസ്.ശിവദാസൻ, ക്ലാസ് കോ-ഓർഡിനേറ്റർ അനിഷ ഷാജി എന്നിവർ പ്രസംഗിച്ചു.
അമ്പതോളം ട്രൈബൽ ഉദ്യോഗാർത്ഥികൾ പങ്കെടുത്തു.